അമേരിക്ക : അമേരിക്കയിലെ ക്രൈസ്തവർക്കിടയിൽ അനാഥസംരക്ഷണത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളിൽ വലിയ മാറ്റം വരുന്നതായി പ്രമുഖ ഗവേഷണ സ്ഥാപനമായ ബാർണ ഗ്രൂപ്പിന്റെ പുതിയ പഠനം വ്യക്തമാക്കുന്നു. അനാഥരെ സഹായിക്കുന്നതിൽ സഭകൾക്കും വിശ്വാസികൾക്കും നേരിട്ടുള്ള ഉത്തരവാദിത്തമുണ്ടെന്ന് വിശ്വസിക്കുന്നവരുടെ എണ്ണത്തിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് കുറവുണ്ടായിട്ടുണ്ട്. പകരം ലോകമെമ്പാടുമുള്ള ഇത്തരം കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കാൻ അമേരിക്കൻ സർക്കാർ കൂടുതൽ മുൻകൈ എടുക്കണമെന്നാണ് ഭൂരിഭാഗം വിശ്വാസികളും ആഗ്രഹിക്കുന്നത്.
നിലവിൽ അമേരിക്കയിലെ 28 ശതമാനത്തോളം ക്രൈസ്തവർ അനാഥാലയങ്ങൾക്കും സമാനമായ സ്ഥാപനങ്ങൾക്കുമായി പ്രതിവർഷം ഏകദേശം 4.5 ബില്യൺ ഡോളറോളം സാമ്പത്തിക സഹായം നൽകുന്നുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അനാഥാലയങ്ങളേക്കാൾ കുട്ടികൾ വളരാൻ ഏറ്റവും അനുയോജ്യമായ സാഹചര്യം കുടുംബങ്ങളാണെന്ന് 90 ശതമാനം ക്രൈസ്തവരും വിശ്വസിക്കുന്നു.

Comments are closed.