ബെൽജിയം : ബെൽജിയം നഗരമായ ലീജിലെ ചരിത്രപ്രസിദ്ധമായ ജൂത ആരാധനാലയമായ സിനഗോഗിൽ തിങ്കളാഴ്ച പുലർച്ചെ സ്ഫോടനം നടന്നു. ഇതൊരു ആന്റിസെമിറ്റിക് ആക്രമണമാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. പ്രാദേശിക സമയം പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. സ്ഫോടനത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല എന്നത് വലിയ ആശ്വാസമായി.
സ്ഫോടനത്തിന്റെ ആഘാതത്തിൽ സിനഗോഗിലെ ജനാലകളും റോഡിന് എതിർവശത്തുള്ള കെട്ടിടത്തിന്റെ ചില്ലുകളും പൂർണ്ണമായും തകർന്നു. സ്ഫോടനത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലും, ബോധപൂർവ്വം നടത്തിയ ആക്രമണമാണിതെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനം നടന്നയുടൻ തന്നെ പോലീസ് പ്രദേശം വളയുകയും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്തു.

Comments are closed.