*ഇറാൻ ആക്രമണങ്ങൾക്കെതിരെ സൗദി അറേബ്യയുടെ ശക്തമായ താക്കീത്; നയതന്ത്ര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്*
സൗദി അറേബ്യ : സൗദി അറേബ്യക്കും മറ്റ് ഗൾഫ് രാജ്യങ്ങൾക്കും നേരെ ഇറാൻ തുടരുന്ന ആക്രമണങ്ങളിൽ റിയാദ് കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഇറാന്റെ പ്രകോപനം തുടരുകയാണെങ്കിൽ ഗുരുതരമായ നയതന്ത്ര, സാമ്പത്തിക, തന്ത്രപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ഈ പോരാട്ടത്തിൽ ഇറാനായിരിക്കും “ഏറ്റവും വലിയ പരാജിതൻ” എന്നും സൗദി വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. മേഖലയിൽ അസ്ഥിരതയുണ്ടാക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ഇറാൻ നടത്തുന്നതെന്ന് അറബ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
സിവിലിയൻ വിമാനത്താവളങ്ങളെയും എണ്ണ നിലയങ്ങളെയും ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണങ്ങളെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും സുരക്ഷയെ വെല്ലുവിളിക്കുന്നതാണെന്നും റിയാദ് വ്യക്തമാക്കി. കൂടാതെ, സൗദി അറേബ്യയുടെ വ്യോമപാത വഴി സൈനിക വിമാനങ്ങൾ കടന്നുപോകാൻ അനുവദിക്കുന്നു ന്ന ഇറാന്റെ ആരോപണങ്ങളെ സൗദി തള്ളി. തങ്ങളുടെ വ്യോമപാതയിലുള്ള വിമാനങ്ങൾ ഇറാന്റെ മിസൈലുകളിൽ നിന്നും ഡ്രോണുകളിൽ നിന്നും ജിസിസി രാജ്യങ്ങളെ സംരക്ഷിക്കാനുള്ള പട്രോളിംഗിന്റെ ഭാഗമാണെന്ന് മന്ത്രാലയം വിശദീകരിച്ചു.

Comments are closed.