Ultimate magazine theme for WordPress.

ഡൽഹിയിലെ അധിക്ഷേപം: ക്രൈസ്തവ സഭകൾ കടുത്ത പ്രതിഷേധത്തിൽ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള മൂന്ന് യുവതികൾക്ക് നേരെ നടന്ന വംശീയാധിക്ഷേപത്തെ അപലപിച്ച് കത്തോലിക്കാ മെത്രാൻ സമിതിയും ക്രൈസ്തവ സംഘടനകളും. ഫെബ്രുവരി 20-ന് സൗത്ത് ഡൽഹിയിലെ മാളവ്യ നഗറിലാണ് സംഭവം നടന്നത്. അരുണാചൽ പ്രദേശിൽ നിന്നുള്ള യുവതികൾക്ക് നേരെ അയൽവാസികളായ ദമ്പതികൾ വംശീയ അധിക്ഷേപങ്ങൾ ചൊരിയുകയും മോശമായി ചിത്രീകരിക്കുകയും ചെയ്തത് രാജ്യത്തിന്റെ സാംസ്കാരിക പൈതൃകത്തിന് കളങ്കമാണെന്ന് സി.ബി.സി.ഐ പ്രസ്താവനയിൽ പറഞ്ഞു.

എയർ കണ്ടീഷണർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് വംശീയമായ അധിക്ഷേപങ്ങളിലേക്ക് നീങ്ങിയത്. യുവതികളെ വംശീയമായി അധിക്ഷേപിക്കുന്നതിന്റെയും മോശം പദപ്രയോഗങ്ങൾ നടത്തുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തിൽ ഹർഷ് സിംഗ്, റൂബി ജെയിൻ എന്നിവർക്കെതിരെ ഡൽഹി പോലീസ് കേസെടുത്തിട്ടുണ്ട്.

Sharjah city AG

Comments are closed.