യുഎസ് : ലോകമെമ്പാടുമുള്ള മതസ്വാതന്ത്ര്യ ലംഘനങ്ങൾ നിരീക്ഷിക്കുന്ന യുഎസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം , ഇന്ത്യയുൾപ്പെടെ 18 രാജ്യങ്ങളെ ‘പ്രത്യേക ആശങ്കയുള്ള രാജ്യങ്ങളുടെ’ പട്ടികയിൽ ഉൾപ്പെടുത്താൻ ശുപാർശ ചെയ്തു. ബുധനാഴ്ച പുറത്തിറക്കിയ 2026-ലെ വാർഷിക റിപ്പോർട്ടിലാണ് ഈ നിർദ്ദേശമുള്ളത്. അഫ്ഗാനിസ്ഥാൻ, ചൈന, ഇറാൻ, നൈജീരിയ, പാകിസ്ഥാൻ, റഷ്യ, സൗദി അറേബ്യ തുടങ്ങിയ രാGജ്യങ്ങൾക്കൊപ്പം ഇന്ത്യയെയും ഏറ്റവും കഠിനമായ മതസ്വാതന്ത്ര്യ ലംഘനങ്ങൾ നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് കമ്മീഷൻ ഉൾപ്പെടുത്തിയിരിക്കുന്നത്.
മതസ്വാതന്ത്ര്യ ലംഘനങ്ങൾ തടയുന്നതിനോ അതിന് കൂട്ടുനിൽക്കുന്നതിനോ ഉള്ള നടപടികളുടെ അടിസ്ഥാനത്തിലാണ് ഈ രാജ്യങ്ങളെ തിരഞ്ഞെടുത്തത്. സിറിയ, ലിബിയ എന്നീ രാജ്യങ്ങളെയും പുതുതായി ഈ പട്ടികയിൽ ഉൾപ്പെടുത്താൻ ശുപാർശയുണ്ട്. അന്താരാഷ്ട്ര തലത്തിൽ മതസ്വാതന്ത്ര്യം നിരീക്ഷിക്കുന്നതിനുള്ള ഒരു പ്രധാന തസ്തിക നിലവിൽ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിൽ ഒഴിവുുകിടക്കുന്ന സാഹചര്യത്തിലാണ് ഈ റിപ്പോർട്ട് വരുന്നത് എന്നത് ശ്രദ്ധേയമാണ്. യുഎസ് ഗവൺമെന്റിന്റെ നയതന്ത്ര ലക്ഷ്യങ്ങൾക്കൊപ്പം മതസ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള നിർദ്ദേശങ്ങളും ഈ റിപ്പോർട്ട് നൽകുന്നു.

Comments are closed.