Ultimate magazine theme for WordPress.

*ജെസ്സി ജാക്സണ് ആദരാഞ്ജലി അർപ്പിച്ച് ലോകം; ചിക്കാഗോയിൽ വികാരനിർഭരമായ യാത്രയയപ്പ്*

 

യുഎസ് : അമേരിക്കയിലെ ഇതിഹാസ തുല്യനായ പൗരാവകാശ നേതാവ് റവറന്റ് ജെസ്സി ജാക്സണ് ചിക്കാഗോയിൽ നടന്ന അനുസ്മരണ ചടങ്ങിൽ ആയിരങ്ങൾ ആദരാഞ്ജലി അർപ്പിച്ചു. 2026 ഫെബ്രുവരി 17-ന് 84-ാം വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. പ്രോഗ്രസീവ് സുപ്രാന്യൂക്ലിയർ പാൾസി എന്ന നാഡീരോഗത്തോട് ദീർഘകാലം പോരാടിയ ശേഷമാണ് അദ്ദേഹം വിടവാങ്ങിയത്. വെള്ളിയാഴ്ച നടന്ന ചടങ്ങിൽ മുൻ അമേരിക്കൻ പ്രസിഡന്റുമാർ, പ്രമുഖ സെലിബ്രിറ്റികൾ, പൗരാവകാശ നേതാക്കൾ, വിവിധ മതവിഭാഗങ്ങൾ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ പങ്കെടുത്തു.

ഡോ. മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിനൊപ്പം പൗരാവകാശ പ്രസ്ഥാനങ്ങളുടെ മുൻനിരയിൽ പ്രവർത്തിച്ചിരുന്ന ബാപ്റ്റിസ്റ്റ് മിനിസ്റ്ററായിരുന്നു അദ്ദേഹം. 1984-ലും 1988-ലും ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിനായി മത്സരിച്ച അദ്ദേഹം, അമേരിക്കൻ രാഷ്ട്രീയത്തിൽ കറുത്തവർഗ്ഗക്കാരുടെ ശബ്ദം ശക്തമാക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു. അദ്ദേഹം സ്ഥാപിച്ച റെയിൻബോ പുഷ് കോളിഷൻസാമൂഹിക നീതിക്കായുള്ള പോരാട്ടങ്ങളിൽ ഇന്നും പ്രധാന പങ്ക് വഹിക്കുന്നു.

Sharjah city AG

Comments are closed.