*യൂറോപ്പിലും ക്രൈസ്തവർക്കെതിരെ വിവേചനം വർദ്ധിക്കുന്നു; യുഎൻ മനുഷ്യാവകാശ കൗൺസിലിൽ ചർച്ച*
യുകെ : ക്രൈസ്തവ പീഡനങ്ങൾ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ മാത്രം ഒതുങ്ങുന്നില്ലെന്നും യൂറോപ്പിലും ക്രൈസ്തവർക്കെതിരെയുള്ള വിവേചനം വർദ്ധിച്ചുവരികയാണെന്നും യുഎൻ മനുഷ്യാവകാശ കൗൺസിൽ യോഗത്തിൽ മുന്നറിയിപ്പ്. യൂറോപ്പിലെ ക്രൈസ്തവർ നേരിടുന്ന വിവേചനത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ആദ്യമായി യുഎൻ പ്രത്യേക സെഷൻ സംഘടിപ്പിച്ചു. യൂറോപ്യൻ പാർലമെന്റിന്റെ സമീപകാല പ്രമേയങ്ങൾ പശ്ചിമേഷ്യയിലെ ക്രൈസ്തവ വിരുദ്ധത ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും, യൂറോപ്പിനുള്ളിലെ മതസ്വാതന്ത്ര്യം നേരിടുന്ന വെല്ലുവിളികൾ ഇപ്പോൾ ഗൗരവകരമായ ചർച്ചയായിരിക്കുകയാണ്.
യൂറോപ്പിലെ ക്രൈസ്തവർക്കെതിരെയുള്ള വിവേചനങ്ങൾ നിരീക്ഷിക്കുന്ന സംഘടനയായ ഒഐഡിഎസി ഡയറക്ടർ അഞ്ജ ടാംഗ് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. യൂറോപ്പിലെ പള്ളികൾക്ക് നേരെ വർദ്ധിച്ചുവരുന്ന തീവെപ്പ് ആക്രമണങ്ങളെക്കുറിച്ചും ക്രൈസ്തവർക്കെതിരെയുള്ള വിദ്വേഷ കുറ്റകൃത്യങ്ങളെക്കുറിച്ചും അവർ ആശങ്ക പ്രകടിപ്പിച്ചു. തീവ്രവാദ ഗ്രൂപ്പുകളിൽ നിന്നുള്ള ആക്രമണങ്ങളും ഗവൺമെന്റുകളുടെ ഭാഗത്തുനിന്നുള്ള നിയന്ത്രണങ്ങളും യൂറോപ്പിലെ ക്രൈസ്തവരുടെ മതസ്വാതന്ത്ര്യത്തെ ഇരട്ട ഭീഷണിയിലാക്കിയിരിക്കുകയാണെന്ന് അഞ്ജ ടാംഗ് ചൂണ്ടിക്കാട്ടി.

Comments are closed.