Ultimate magazine theme for WordPress.

അന്യഗ്രഹജീവികൾ വെറും വേഷപ്പകർച്ച; പിന്നിൽ പിശാചുക്കളെന്ന് ഭൂതോച്ചാടകൻ

ന്യൂയോർക്ക് : അന്യഗ്രഹജീവികളെന്ന് കരുതപ്പെടുന്നവ യഥാർത്ഥത്തിൽ മനുഷ്യരെ വഞ്ചിക്കാൻ എത്തുന്ന പിശാചുക്കളാണെന്ന് പ്രമുഖ കത്തോലിക്കാ ഭൂതോച്ചാടകനായ ഫാദർ ചാഡ് റിപ്പർഗർ വെളിപ്പെടുത്തി. മുൻ നേവി സീൽ ഷോൺ റയാന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ വിവാദപരമായ നിരീക്ഷണം നടത്തിയത്. അന്യഗ്രഹജീവികൾ മനുഷ്യരെ തട്ടിക്കൊണ്ടുപോകുന്നതായി പറയപ്പെടുന്ന സംഭവങ്ങൾ പരിശോധിച്ചാൽ അവ പിശാചുബാധയുടെ ലക്ഷണങ്ങളുമായി പത്തു തരത്തിൽ സമാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അന്യഗ്രഹജീവി എന്ന പുറംമോടി മാറ്റിയാൽ അവ വെറും സാത്താനിക ശക്തികളാണെന്നും മനുഷ്യരെ ആത്മീയമായി അടിമപ്പെടുത്താനാണ് ഇത്തരം വേഷപ്പകർച്ചകൾ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അജ്ഞാത പേടകങ്ങളെയും അന്യഗ്രഹ ജീവികളെയും കുറിച്ചുള്ള ആധുനിക സങ്കൽപ്പങ്ങൾ ആത്മീയ വഞ്ചനയുടെ ഭാഗമാണെന്ന് ഫാദർ റിപ്പർഗർ വിശദീകരിക്കുന്നു. കുപ്രസിദ്ധ കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ്റെ പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം അഭിമുഖത്തിൽ സംസാരിച്ചു.

Sharjah city AG

Comments are closed.