Ultimate magazine theme for WordPress.

*ഇറാൻ നാവികസേനയെ തകർക്കാൻ അമേരിക്ക; ഭീമൻ യുദ്ധക്കപ്പലുകൾ ലക്ഷ്യം വെച്ച് വൻ വ്യോമാക്രമണം*

 

യുഎസ് : ഇറാൻ നാവികസേനയെ പൂർണ്ണമായും തകർക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കൻ സൈന്യം ശക്തമായ ആക്രമണം തുടരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്തെ വിമാനവാഹിനിക്കപ്പലുകളോളം വലിപ്പമുള്ള ഇറാന്റെ പ്രധാന കപ്പലുകൾ ലക്ഷ്യം വെച്ചാണ് നിലവിലെ നീക്കങ്ങൾ. ഇറാന്റെ നാവിക ശേഷി ഇല്ലാതാക്കാനുള്ള ദൗത്യത്തിൽ തങ്ങൾ ഒട്ടും പിന്നോട്ടില്ലെന്ന് സെന്റകോം ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ഫ്ലോറിഡയിലെ ടാമ്പയിലുള്ള ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തിൽ അഡ്മിറൽ ബ്രാഡ് കൂപ്പർ ആക്രമണത്തിന്റെ വിശദാംശങ്ങൾ സ്ഥിരീകരിച്ചു. ബി-2 സ്റ്റെൽത്ത് ബോംബറുകൾ, ബി-52, എഫ്/എ-18 യുദ്ധവിമാനങ്ങൾ എന്നിവ ഉപയോഗിച്ചാണ് അമേരിക്ക ആക്രമണം നടത്തുന്നത്. ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ 2,000 പൗണ്ട് ഭാരമുള്ള ബോംബുകൾ വിന്യസിച്ചതായും സൈനിക വൃത്തങ്ങൾ അറിയിച്ചു.

Sharjah city AG

Comments are closed.