Ultimate magazine theme for WordPress.

ക്രൈസ്തവ പീഡനത്തിൽ നടുക്കം രേഖപ്പെടുത്തി വത്തിക്കാൻ

ജനീവ: ലോകമെമ്പാടും ക്രൈസ്തവർ നേരിടുന്ന കടുത്ത വിവേചനത്തിലും അക്രമങ്ങളിലും ആശങ്ക രേഖപ്പെടുത്തി വത്തിക്കാൻ. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ സംസാരിക്കവെ ആർച്ച്ബിഷപ്പ് എത്തോറെ ബാലെസ്ട്രെറോയാണ് ഈ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിദിനം ശരാശരി 13 ക്രൈസ്തവർ വീതം കൊല്ലപ്പെടുന്നുണ്ടെന്നും 40 കോടിയോളം പേർ കടുത്ത വിവേചനം നേരിടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാശ്ചാത്യ രാജ്യങ്ങളിൽ ക്രൈസ്തവ വിശ്വാസികൾ നേരിടുന്ന പീഡനങ്ങളെക്കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നൽകി. മതസ്വാതന്ത്ര്യം ഉറപ്പുവരുത്താൻ ലോകരാജ്യങ്ങൾ തയ്യാറാകണമെന്നും ഇത് ഓരോ മനുഷ്യന്റെയും മൗലികാവകാശമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പ്രതിവർഷം ശരാശരി 5,000-ത്തോളം ക്രൈസ്തവർ വിശ്വാസത്തിന്റെ പേരിൽ കൊല്ലപ്പെടുന്നു എന്നത് വിവിധ ക്രൈസ്തവ സംഘടനകളുടെ കണക്കുകളുമായി പൊരുത്തപ്പെടുന്നതാണ്.

Sharjah city AG

Comments are closed.