ഡൽഹി : അസർബൈജാനിന്റെ ഭാഗമായ നഖ്ചിവൻ മേഖലയിലുള്ള അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ശക്തമായ ആക്രമണം ഉണ്ടായി. ആക്രമണത്തിൽ വിമാനത്താവളത്തിന്റെ ടെർമിനൽ കെട്ടിടത്തിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
സംഭവത്തിൽ രണ്ട് സിവിലിയന്മാർക്ക് പരിക്കേറ്റതായി അസർബൈജാൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇറാന്റെ ഭാഗത്ത് നിന്നാണ് ഈ ആക്രമണങ്ങൾ ഉണ്ടായതെന്ന് അസർബൈജാൻ സർക്കാർ കുറ്റപ്പെടുത്തി.

Comments are closed.