ദോഹ: ഖത്തറിലും സൗദി അറേബ്യയിലും ഇസ്രായേൽ ചാരസംഘടനയായ മൊസാദിന്റെ ഏജന്റുകൾ അറസ്റ്റിലായെന്ന ടക്കർ കാൾസന്റെ വാദങ്ങൾ തള്ളി ഖത്തർ. കാൾസന്റെ റിപ്പോർട്ടുകളിൽ പറയുന്നതുപോലെ രാജ്യത്ത് മൊസാദ് സെല്ലുകൾ പ്രവർത്തിക്കുന്നതിനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം വക്താവ് മാജിദ് അൽ-അൻസാരി വ്യക്തമാക്കി.
മേഖലയിലെ സംഘർഷങ്ങൾക്കിടയിൽ ഇസ്രായേൽ ഇറാന്റെ കൂടെ ഗൾഫ് രാജ്യങ്ങളെയും ലക്ഷ്യം വെക്കുന്നുവെന്നായിരുന്നു കാൾസന്റെ വാദം. എന്നാൽ, ഇറാൻ നടത്തിയ ആക്രമണങ്ങളെക്കുറിച്ചും വ്യോമ പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചും വിശദീകരിക്കാൻ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് ഖത്തർ ഈ ആരോപണങ്ങൾ ഔദ്യോഗികമായി നിഷേധിച്ചത്. ഗൾഫ് രാജ്യങ്ങളിലെ സുരക്ഷാ സാഹചര്യങ്ങളെ സംബന്ധിച്ച തെറ്റായ പ്രചാരണങ്ങൾക്കെതിരെ ഖത്തർ വ്യക്തമായ നിലപാട് സ്വീകരിച്ചു.

Comments are closed.