Ultimate magazine theme for WordPress.

*ഇറാൻ യുദ്ധക്കപ്പൽ മുങ്ങി: ശ്രീലങ്കൻ തീരത്ത് രക്ഷാപ്രവർത്തനം തുടരുന്നു*

 

 

കൊളംബോ: ഇറാൻ നാവികസേനയുടെ ‘ദേന’ എന്ന യുദ്ധക്കപ്പൽ ശ്രീലങ്കയിലെ ഗാലെ തീരത്തിന് 40 നോട്ടിക്കൽ മൈൽ അകലെ കടലിൽ മുങ്ങി. കപ്പലിലുണ്ടായിരുന്ന 180 പേരിൽ 35 പേരെ ശ്രീലങ്കൻ നാവികസേന രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ബാക്കിയുള്ളവർക്കായി നാവിക-വ്യോമസേനകൾ സംയുക്തമായി തിരച്ചിൽ തുടരുകയാണ്. അപകടസമയത്ത് കപ്പലിൽ നിന്ന് ലഭിച്ച അടിയന്തര സന്ദേശത്തെത്തുടർന്നാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്.

ഇറാനെതിരെ അമേരിക്കയും ഇസ്രായേലും സംയുക്ത സൈനിക നീക്കങ്ങൾ നടത്തുന്നതിനിടെയാണ് ഈ സംഭവം. ഇറാന്റെ നാവിക ആസ്തികൾ തകർത്തതായി യുഎസ് പ്രസിഡന്റ് നേരത്തെ അവകാശപ്പെട്ടിരുന്നു. അന്താരാഷ്ട്ര സമുദ്രനിയമങ്ങൾ പാലിച്ച് മാനുഷിക പരിഗണനയോടെയാണ് രക്ഷാപ്രവർത്തനം നടത്തുന്നതെന്ന് ശ്രീലങ്കൻ നാവികസേനാ വക്താവ് ബുദ്ധിക സമ്പത്ത് വ്യക്തമാക്കി. മേഖലയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്നതിനാൽ ഈ സംഭവത്തിന് വലിയ നയതന്ത്ര പ്രാധാന്യമുണ്ട്.

Sharjah city AG

Comments are closed.