മിനസോട്ട : മിനസോട്ടയിലെ സിറ്റീസ് ചർച്ചിൽ നടന്ന ഐ.സി.ഇ വിരുദ്ധ പ്രതിഷേധം വലിയ നിയമപോരാട്ടത്തിലേക്ക് നീങ്ങുന്നു. ആരാധന തടസ്സപ്പെടുത്തിയെന്നാരോപിച്ച് ഡോൺ ലെമൺ ഉൾപ്പെടെയുള്ളവർക്കെതിരെ ഫെഡറൽ സർക്കാർ നടപടി കർശനമാക്കി. വിശ്വാസികളുടെ സുരക്ഷയും ആരാധനാ സ്വാതന്ത്ര്യവും ഉറപ്പാക്കുമെന്നും കുറ്റവാളികളെ വെറുതെ വിടില്ലെന്നും അറ്റോർണി ജനറൽ പാം ബോണ്ടി പ്രഖ്യാപിച്ചു.
ജനുവരി 18-ന് നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് 30 പേരെ കൂടി പുതുതായി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി. ഇതോടെ ആകെ പ്രതികളുടെ എണ്ണം 39 ആയി. ഇതിൽ പ്രമുഖ മാധ്യമപ്രവർത്തകൻ ഡോൺ ലെമൺ, സ്വതന്ത്ര മാധ്യമപ്രവർത്തക ജോർജിയ ഫോർട്ട് എന്നിവരും ഉൾപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്. “ആരാധനാലയങ്ങളെ ആക്രമിക്കാൻ ആരെയും അനുവദിക്കില്ല” എന്ന് പാം ബോണ്ടി എക്സിലൂടെ വ്യക്തമാക്കി.

Comments are closed.