Ultimate magazine theme for WordPress.

ആധിയിലായി ലോകം; യുദ്ധാഗ്നിക്കു പിന്നാലെ ഭൂചലനങ്ങളും; ഭീതിയോടെ വിറച്ച് ഭൂമി

ഡൽഹി : ലോകം ഒരു വശത്ത് യുദ്ധത്തിന്റെ ഭീതിയിൽ നിൽക്കുമ്പോൾ മറുവശത്ത് പ്രകൃതിക്ഷോഭങ്ങളും ജനങ്ങളെ വലയ്ക്കുന്നു. പശ്ചിമേഷ്യയിൽ ഇറാൻ-അമേരിക്ക സംഘർഷം കൊടുമ്പിരിക്കൊള്ളുന്നതിനിടയിൽ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ ഭൂചലനങ്ങൾ രേഖപ്പെടുത്തി. ജപ്പാൻ, ഫിലിപ്പീൻസ്, റഷ്യ എന്നിവിടങ്ങളിലാണ് ഇന്ന് ഭൂമി കുലുങ്ങിയത്.

യുദ്ധം വിതയ്ക്കുന്ന നാശനഷ്ടങ്ങൾക്കൊപ്പം പ്രകൃതിയുടെ ഈ രൗദ്രഭാവം കൂടി ചേരുമ്പോൾ ലോകം അതീവ ഗുരുതരമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. യുദ്ധക്കപ്പലുകളുടെ നീക്കവും മിസൈൽ വർഷങ്ങളും കാരണം സമുദ്രമേഖലകൾ പ്രക്ഷുബ്ധമായിരിക്കെ ഇത്തരം ഭൂചലനങ്ങൾ സുനാമി ഭീതിക്കും കാരണമാകുന്നുണ്ട്.

Sharjah city AG

Comments are closed.