ഇറാൻ : ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ യുദ്ധം ആളിപ്പടരുന്ന പശ്ചാത്തലത്തിൽ വ്യത്യസ്ത നിലപാടുകളുമായി ലോകമെമ്പാടുമുള്ള ക്രൈസ്തവ നേതാക്കൾ. അമേരിക്കയും ഇസ്രായേലും നടത്തിയ സൈനിക നീക്കത്തെയും തുടർന്നുണ്ടായ രക്തച്ചൊരിച്ചിലിനെയും വിശ്വാസപരമായ കാഴ്ചപ്പാടിലൂടെയാണ് പല പ്രമുഖ നേതാക്കളും നോക്കിക്കാണുന്നത്. യുദ്ധത്തിൽ കൊല്ലപ്പെട്ട മൂന്ന് അമേരിക്കൻ സൈനികർക്കായി വൈറ്റ് ഹൗസ് പ്രാർത്ഥനകൾ അഭ്യർത്ഥിച്ചതിന് പിന്നാലെ പശ്ചിമേഷ്യയിലെ ക്രൈസ്തവ സമൂഹങ്ങളുടെയും സാധാരണക്കാരുടെയും സുരക്ഷയെക്കുറിച്ച് സഭാനേതൃത്വങ്ങൾ വലിയ ആശങ്ക പ്രകടിപ്പിച്ചു.
യാഥാസ്ഥിതിക ക്രൈസ്തവ നേതാക്കളിൽ ഒരു വിഭാഗം ഇറാന്റെ സൈനിക നേതൃത്വത്തിന് നേരെയുണ്ടായ നീക്കത്തെ പിന്തുണയ്ക്കുമ്പോൾ പുരോഗമന ചിന്താഗതിക്കാരായ നേതാക്കൾ യുദ്ധം വരുത്തിവെക്കുന്ന മാനുഷിക ദുരന്തങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നു. ആയിരക്കണക്കിന് നിരപരാധികളുടെ മരണത്തിന് ഉത്തരവാദിയായ ഒരാളുടെ അന്ത്യം മേഖലയിൽ മാറ്റം കൊണ്ടുവരുമെന്ന് പ്രസിഡന്റ് ട്രംപ് അവകാശപ്പെടുമ്പോഴും വരാനിരിക്കുന്ന വലിയ ആൾനാശത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രസ്താവന ക്രൈസ്തവ ലോകത്തെ ഭീതിയിലാഴ്ത്തുന്നുണ്ട്.

Comments are closed.