ഷാർജ: അസംബ്ലീസ് ഓഫ് ഗോഡ് റീജിയൻ മലയാളം ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ വാർഷിക കൺവെൻഷൻ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 23 മുതൽ 25 വരെ ഷാർജ വർഷിപ്പ് സെന്റർ മെയിൻ ഹാളിലാണ് സമ്മേളനം നടക്കുന്നത്. പ്രമുഖ സുവിശേഷ പ്രവർത്തകരും വിശ്വാസികളും പങ്കെടുക്കുന്ന ഈ ആത്മീയ സംഗമം മേഖലയിലെ പ്രധാന കൺവെൻഷനുകളിൽ ഒന്നാണ്.
ഓൾ ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറി റവ. ജോർജുകുട്ടി വി.സി കൺവെൻഷനിൽ മുഖ്യപ്രഭാഷണം നടത്തും. പ്രാർത്ഥനാ ശുശ്രൂഷകൾക്കൊപ്പം എജി റീജിയൻ ക്വയർ ടീം നയിക്കുന്ന ഗാനശുശ്രൂഷയും സമ്മേളനത്തിന്റെ ഭാഗമായി ഉണ്ടായിരിക്കും. വിശ്വാസികൾക്കായി വിപുലമായ ക്രമീകരണങ്ങളാണ് വർഷിപ്പ് സെന്ററിൽ ഒരുക്കിയിരിക്കുന്നത്.
ഫെലോഷിപ്പ് പ്രസിഡന്റ് പാസ്റ്റർ റെജി വർക്കി, സെക്രട്ടറി ടോം എം ജോർജ്ജ്, ട്രഷറർ ജെയിൻ വി. ജോൺ എന്നിവർ കൺവെൻഷന്റെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഈ സമ്മേളനത്തിലേക്ക് എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Comments are closed.