Ultimate magazine theme for WordPress.

കെന്റക്കിയിൽ വർഷിപ്പ് പാസ്റ്റർ അറസ്റ്റിൽ; പീഡനക്കേസിൽ നടപടിയുമായി പോലീസ്

കെന്റക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനെത്തുടർന്ന് കെന്റക്കിയിലെ പ്ലസന്റ് ഗ്രോവ് ബാപ്റ്റിസ്റ്റ് ചർച്ച് പാസ്റ്റർ ഡേവിഡ് എ റോജേഴ്സിനെ പോലീസ് അറസ്റ്റ് ചെയ്തു. വിശ്വാസത്തെയും തന്റെ ഔദ്യോഗിക പദവിയെയും ദുരുപയോഗം ചെയ്താണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചതെന്ന് കെന്റക്കി സ്റ്റേറ്റ് പോലീസ് അറിയിച്ചു.

ബലാത്സംഗം ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങൾ ചുമത്തപ്പെട്ട ഇയാളെ ഡേവീസ് കൗണ്ടി ഡിറ്റൻഷൻ സെന്ററിലേക്ക് മാറ്റി. സംഭവത്തിൽ കടുത്ത നടുക്കം രേഖപ്പെടുത്തിയ സഭ ഇയാളെ ഉടനടി പുറത്താക്കുകയും അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കുമെന്ന് അറിയിക്കുകയും ചെയ്തു.

Sharjah city AG

Comments are closed.