പാസ്റ്റർ ഷൈജു ജയരാജ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു
അലഹബാദ് (യു. പി) : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സീനിയർ ശ്രുശൂഷകനും, തിരുവന്തപുരം വെസ്റ്റ് സെക്ഷനിലെ കരമൂട് എ ജി സഭാ ശ്രുഷുഷകനുമായ പാസ്റ്റർ ഡി ജയരാജിന്റെ മകൻ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ ഷൈജു ജയരാജ് കോവിഡ് ബാധിച്ച് ഉത്തർ പ്രദേശിലെ അലഹബാദിലെ പ്രാച്ചിയിലുള്ള ശാന്തിപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഐ സി യു വിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ ഏപ്രിൽ 28 ബുധനാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.പാസ്റ്റർ ഷൈജുവിന്റെ ഭാര്യ സിസ്റ്റർ ബ്ലെസ്സിയും അവരുടെ മകൾ അക്സ മോളും കോവിഡ് പോസിറ്റീവ് ആയിരുന്നുവെങ്കിലും അക്സ മോൾ കോവിഡ് ബെഗറ്റീവ് ആയിട്ടുണ്ട്.
ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളുടെ ആശ്വാസത്തിനായി ദൈവമക്കൾ വിശേഷാൽ പ്രാർത്ഥിക്കുക.
