ചിക്കാഗോ: ജൂലൈ ആദ്യവാരം ചിക്കാഗോയിൽ നടക്കുന്ന നാല്പതാമത് പെന്തക്കോസ്തൽ കോൺഫ്രൻസ് ഓഫ് നോർത്ത് അമേരിക്കയുടെ അനുഗ്രഹത്തിന് വേണ്ടി ജനുവരി 10ന് ആരംഭിച്ച 40 ദിവസത്തെ ഉപവാസ പ്രാർത്ഥന ഫെബ്രുവരി 18 ബുധനാഴ്ച സമാപിക്കും. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി എഴുപതോളം പേരാണ് 40 ദിവസം നീണ്ടുനിന്ന ഉപവാസ പ്രാർത്ഥന ചങ്ങലയിൽ അണിചേർന്നത്. നാഷണൽ പ്രയർ കോർഡിനേറ്റർ പാസ്റ്റർ പി വി മാമൻ, ലോക്കൽ പ്രയർ കോർഡിനേറ്റേഴ്സ് ആയ പാസ്റ്റർ ബാബു മാത്യു കുമ്പഴ, പാസ്റ്റർ ആൻഡ്രൂസ് കെ ജോർജ്, ചാക്കോ തോമസ് എന്നിവർ നേതൃത്വം നൽകി. ഞായറാഴ്ച വൈകുന്നേരം ഓൺലൈൻ പ്ലാറ്റ്ഫോമിലും പ്രാർത്ഥനയുണ്ടായിരുന്നു. ഗിൽഗാൽ പെന്തക്കോസ്തൽ അസംബ്ലിയിൽ ബുധനാഴ്ച വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ പാസ്റ്റർ ഫിന്നി മാത്യു മുഖ്യാതിഥിയായിരിക്കും. ലോക്കൽ കമ്മിറ്റി ഭാരവാഹികളായ പാസ്റ്റർ ജിജു പി ഉമ്മൻ ഡോ ടൈറ്റസ് ഈപ്പൻ, ഡോ ബിജു ചെറിയാൻ, ജോൺ മത്തായി, കെ ഓ ജോസ് സിപിഎ, വർഗീസ് സാമുവൽ എന്നിവർ നേതൃത്വം നൽകും.
കുര്യൻ ഫിലിപ്പ്
നാഷണൽ മീഡിയ കോർഡിനേറ്റർ.

Comments are closed.