കൊട്ടാരക്കര :കേരള നിയമസഭാ റിട്ട.അഡീഷണൽ സെക്രട്ടറിയും രാഷ്ട്രീയ നിരീക്ഷകനുമായ മേലില സ്വദേശി ബി.റെജി രചിച്ച കഥാസമാഹാരം – കളത്തട്ട് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ആദ്യ പ്രതി റിട്ട.ഡെപ്യൂട്ടി കളക്ടറും എഴുത്തുകാരനുമായ ബി. അനിൽകുമാറിന് നൽകി പ്രകാശനം ചെയ്തു.
സെൻ്റ് ഗ്രിഗോറിയോസ് കോളജിൽ നടന്ന ചടങ്ങിൽ മലങ്കര ഓർത്തഡോക്സ് സഭ കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസിയോസ്, സംസ്ഥാന നിർമ്മിതി കേന്ദ്രം സിഇഒ ഡോ.ഫെബി വർഗീസ്, അലുമ്നി വൈസ് പ്രസിഡൻ്റ് കെ.ഒ. രാജുക്കുട്ടി, കേരള കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ കൊട്ടാരക്കര പൊന്നച്ചൻ,ഒ അച്ചൻകുഞ്ഞ്, ഡോ. വി.മനു തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.