മിനിയാപൊളിസിലെ വി.എ (VA) ആശുപത്രിയിലെ ഐ.സി.യു (ICU) നഴ്സായ അലക്സ് പ്രെറ്റി (37) ഫെഡറൽ ഏജന്റുമാരുടെ വെടിയേറ്റ് കൊല്ലപ്പെട്ടതിനെത്തുടർന്ന് കുടിയേറ്റ നിയമപാലന ഏജൻസികളിൽ പ്രസിഡന്റ് ട്രംപ് വൻ അഴിച്ചുപണി നടത്തി. സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ഇരമ്പുന്ന സാഹചര്യത്തിലാണ് നടപടി. മിനസോട്ടയിലെ ഓപ്പറേഷൻസിന്റെ ചുമതലയുണ്ടായിരുന്ന ബോർഡർ പട്രോൾ കമാൻഡർ ഗ്രിഗറി ബോവിനോയെ സ്ഥാനത്തുനിന്ന് നീക്കി. പകരം തന്റെ വിശ്വസ്തനും ‘ബോർഡർ സാർ’ (Border Czar) എന്ന് വിശേഷിപ്പിക്ക
ഹോമൻ നേരിട്ട് പ്രസിഡന്റിനായിരിക്കും റിപ്പോർട്ട് നൽകുകയെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. മിനസോട്ട ഗവർണർ ടിം വാൾസുമായി സഹകരിച്ച് പ്രവർത്തിക്കാനും തെരുവിലെ സംഘർഷാവസ്ഥ ശാന്തമാക്കാനുമുള്ള ചുമതലയാണ് ഹോമനുള്ളത്. അലക്സ് പ്രെറ്റിയുടെ കൊലപാതകത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് 29 റിപ്പബ്ലിക്കൻ അംഗങ്ങൾ രംഗത്തെത്തിയതും ട്രംപിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. വെടിവെയ്പ്പിന്റെ സമയത്ത് പ്രെറ്റിയുടെ കൈവശം തോക്കുണ്ടായിരുന്നുവെന്ന് അധികൃതർ വാദിക്കുമ്പോഴും, അദ്ദേഹം തോക്ക് പുറത്തെടുത്തിരുന്നില്ലെന്നും ഫോൺ മാത്രമാണ് പിടിച്ചിരുന്നതെന്നും വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
ഗവർണർ ടിം വാൾസുമായി ട്രംപ് ഫോണിൽ സംസാരിക്കുകയും മിനസോട്ടയിലെ ഫെഡറൽ ഏജന്റുമാരുടെ എണ്ണം കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. എന്നാൽ കുടിയേറ്റക്കാർക്കെതിരെയുള്ള കടുത്ത നടപടികൾ തുടരുമെന്ന് തന്നെയാണ് ടോം ഹോമന്റെ വരവ് സൂചിപ്പിക്കുന്നത്. മിനിയാപൊളിസിലെ ജനങ്ങൾ ഇപ്പോഴും തെരുവുകളിൽ പ്രതിഷേധത്തിലാണ്. പ്രെറ്റി ഒരു സമാധാനപ്രേമിയായ നഴ്സായിരുന്നുവെന്നും അദ്ദേഹം ആരെയും ആക്രമിക്കാൻ മുതിരില്ലെന്നും അദ്ദേഹത്തിന്റെ കുടുംബവും സഹപ്രവർത്തകരും പറയുന്നു.

Comments are closed.