Ultimate magazine theme for WordPress.

ഇറാനെ തുടച്ചുനീക്കും; വധശ്രമ ഭീഷണിയിൽ വിട്ടുവീഴ്ചയില്ലാതെ ട്രംപ്

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇറാൻ ഭരണകൂടവും തമ്മിലുള്ള വാക്പോര് മുറുകുന്നു. തനിക്കെതിരെയുള്ള ഏതൊരു നീക്കത്തിനും ഇറാന്റെ സർവ്വനാശമായിരിക്കും മറുപടിയെന്ന് ട്രംപ് ആവർത്തിച്ചു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സുരക്ഷയെക്കുറിച്ച് ഇറാൻ സൈന്യം നൽകിയ മുന്നറിയിപ്പിന് പിന്നാലെയാണ് ട്രംപിന്റെ ഈ കടുത്ത പ്രതികരണം.

ഇറാനിൽ തുടരുന്ന ജനകീയ പ്രക്ഷോഭങ്ങളെ അമേരിക്ക പിന്തുണയ്ക്കുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കി. പ്രതിഷേധക്കാരെ അടിച്ചമർത്തുന്നത് തുടർന്നാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. പശ്ചിമേഷ്യയിൽ വീണ്ടും ഒരു യുദ്ധഭീതി നിഴലിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

Sharjah city AG

Comments are closed.