Ultimate magazine theme for WordPress.

യുഎൻ ആസ്ഥാനം തകർത്ത് ഇസ്രായേൽ; പതാക മാറ്റി സ്ഥാപിച്ചു

ജറുസലേം: കിഴക്കൻ ജറുസലേമിലെ ഐക്യരാഷ്ട്രസഭയുടെ പലസ്തീൻ അഭയാർത്ഥി ഏജൻസി ആസ്ഥാനം ഇസ്രായേൽ സൈന്യം തകർത്തു. ബുൾഡോസറുകൾ ഉപയോഗിച്ച് കെട്ടിടങ്ങൾ ഇടിച്ചുനിരത്തിയ സൈന്യം യുഎൻ ഉദ്യോഗസ്ഥരെ സ്ഥലത്തുനിന്ന് പുറത്താക്കി. ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിറിന്റെ സാന്നിധ്യത്തിലാണ് നടപടികൾ നടന്നത്.

യുഎൻആർഡബ്ല്യുഎയെ നിരോധിച്ചുകൊണ്ടുള്ള പാർലമെന്റ് നിയമത്തിന്റെ തുടർച്ചയായാണ് ഈ നീക്കം. ചരിത്രപരമായ വിജയമെന്ന് ഇസ്രായേൽ വിശേഷിപ്പിക്കുമ്പോൾ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണിതെന്ന് ഐക്യരാഷ്ട്രസഭ പ്രതികരിച്ചു. യുഎൻ പതാക താഴ്ത്തി ഇസ്രായേൽ പതാക സ്ഥാപിച്ച നടപടി ആഗോളതലത്തിൽ വലിയ നയതന്ത്ര പ്രതിഷേധങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.

Sharjah city AG

Comments are closed.