ലണ്ടൻ: നിയുക്ത ആർച്ച്ബിഷപ്പ് ഓഫ് കാന്റർബറി സാറാ മള്ളള്ളിക്കെതിരെയുള്ള ലൈംഗിക പീഡന പരാതി കൈകാര്യം ചെയ്യുന്നതിൽ വീഴ്ച പറ്റിയെന്ന കേസ് തള്ളിയതിനെതിരെ ഇരയായ വ്യക്തി അപ്പീൽ നൽകുന്നു. യോർക്ക് ആർച്ച്ബിഷപ്പ് സ്റ്റീഫൻ കോട്രലിന്റെ തീരുമാനത്തെയാണ് സർവൈവർ എൻ എന്ന് അറിയപ്പെടുന്ന വ്യക്തി ചോദ്യം ചെയ്യുന്നത്.
ലണ്ടൻ രൂപതയിലെ പുരോഹിതനെതിരെയുള്ള പരാതി നേരത്തെ തന്നെ പൂർണ്ണമായി അന്വേഷിച്ചതാണെന്ന് ബിഷപ്പ് സാറാ മള്ളള്ളി അവകാശപ്പെട്ടിരുന്നു. എന്നാൽ സഭ ഇപ്പോൾ ഈ കേസിൽ വീണ്ടും അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. പഴയ അന്വേഷണം അപൂർണ്ണമായിരുന്നു എന്നതിന്റെ തെളിവാണ് ഇതെന്നും അതിനാൽ സാറാ മള്ളള്ളിക്കെതിരെ നടപടി വേണമെന്നുമാണ് ഇരയുടെ വാദം. ജനുവരി 28-ന് നടക്കാനിരിക്കുന്ന ആർച്ച്ബിഷപ്പ് ഓഫ് കാന്റർബറി സ്ഥാനാരോഹണ ചടങ്ങ് തടസ്സമില്ലാതെ നടത്താനാണ് സഭ അധികൃതർ പരാതികൾ അവഗണിക്കുന്നതെന്ന് വിമർശനമുയർന്നു.

Comments are closed.