വാഷിംഗ്ടൺ: ഡോക്ടർമാർ സംസാരശേഷി വീണ്ടെടുക്കില്ലെന്ന് വിധിയെഴുതിയ ഒരു ബാലൻ, മൊബൈൽ ആപ്പിലെ ബൈബിൾ കഥകളിലൂടെ സംസാരിക്കാൻ പഠിച്ച അത്ഭുതകരമായ വാർത്ത ലോകത്തിന് പ്രത്യാശയാകുന്നു. ഓട്ടിസം ബാധിതനായിരുന്ന കെന്റ് ജോൺസ് എന്ന കൗമാരക്കാരനാണ് തന്റെ പരിമിതികളെ അതിജീവിച്ച് ഇന്ന് ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനമാകുന്നത്.
കെന്റ് ജോൺസ് ചെറുപ്പത്തിൽ ഓട്ടിസം ബാധിതനും ഒപ്പം സംസാരശേഷിയില്ലാത്തവനുമായിരുന്നു. മകൻ ഒരിക്കലും സംസാരിക്കില്ലെന്നും സ്വന്തം കാര്യങ്ങൾ നോക്കാൻ പോലും കഴിയില്ലെന്നുമാണ് അവന്റെ അമ്മ ലോറൻ ജോൺസ് ഭയപ്പെട്ടിരുന്നത്. മകന് വിശ്വാസത്തിന്റെ ലോകം പരിചയപ്പെടുത്താനായി ലോറൻ തിരഞ്ഞെടുത്തത് കുട്ടികൾക്കായുള്ള ബൈബിൾ ആപ്പായിരുന്നു. ആപ്പിലെ ബൈബിൾ കഥകൾ കെന്റ് ആവർത്തിച്ച് കാണാൻ തുടങ്ങി. അതിലെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾ അനുകരിക്കാൻ തുടങ്ങിയതോടെയാണ് കെന്റ് ആദ്യമായി ശബ്ദമുണ്ടാക്കി തുടങ്ങിയത്. ഡാനിയേലിന്റെയും സിംഹക്കുഴിയുടെയും കഥകൾ ആവേശത്തോടെ അനുകരിക്കുന്ന മകന്റെ വീഡിയോകൾ അന്ന് ലോറൻ സന്തോഷത്തോടെ ബന്ധുക്കൾക്ക് അയച്ചുകൊടുക്കുമായിരുന്നു.

Comments are closed.