ഹിന്ദു സ്ത്രീകളെ പ്രണയിച്ച് വിവാഹം കഴിക്കുന്ന ഇസ്ലാം മതസ്ഥർക്ക് പത്ത് ലക്ഷം രൂപ ലഭിക്കുമെന്ന് ആരോപണം
ഭുവനേശ്വര്‍: ഹിന്ദു സ്ത്രീകളെ പ്രണയിച്ച് വിവാഹം കഴിക്കുന്ന ഇസ്ലാം മതസ്ഥർക്ക് പത്ത് ലക്ഷം രൂപ വീതം നൽകുന്ന ഇസ്ലാമിക സംഘങ്ങൾ ഉണ്ടെന്ന് ആരോപണം. ഒഡീഷയിലെ കേന്ദ്രപാഡ ജില്ലയിലെ ഫരീദ ഖാത്തൂണ്‍ എന്ന മുസ്ലിം വനിതയാണ് വിമർശനവുമായി രംഗത്ത് എത്തിയത്. തന്റെ ഭർത്താവ് സൈജുദ്ദീൻ ഖാൻ രണ്ട് ഹിന്ദു സ്ത്രീകളെ പ്രണയബന്ധത്തിലേക്ക് നയിച്ചെന്നും ഓരോ സ്ത്രീക്കും 10 ലക്ഷം രൂപ ലഭിച്ചെന്നും ഫരീദ പറഞ്ഞു.
ഫരീദയുടെ പരാതിയെ തുടർന്ന് കേന്ദ്രപാഡ സദർ സ്റ്റേഷനിലെ പോലീസ് അന്വേഷണം ആരംഭിച്ചു. സൈജുദ്ദീൻ വിവാഹിതനായിരുന്നെന്നും അവിവാഹിതനാണെന്ന വ്യാജപ്രചാരണം നടത്തി ഹിന്ദു സ്ത്രീകളെ വഞ്ചിച്ച് വിവാഹം കഴിച്ചതായി പൊലിസ് കണ്ടെത്തി.
2020-ൽ സൈജുദ്ദീൻ ഫരീദയെ
വിവാഹം കഴിച്ചു. ഒരു കുട്ടിയും ജനിച്ചു. ഇതിന് പിന്നാലെ സൈജുദ്ദ്ദീൻ ഫരീദയെ ഉപേക്ഷിച്ചു. ഒരു ഹിന്ദു സ്ത്രീയെ പ്രണയ ബന്ധത്തിലേക്ക് നയിച്ചു. പിന്നീട് ഒരു മുസ്ലിം സ്ത്രീയുമായി വിവാഹം നടത്തി. ഏറ്റവും പുതിയതായി, ഏകദേശം ഒരു മാസം മുമ്പ് മറ്റൊരു ഹിന്ദു സ്ത്രീയെ വഞ്ചനാപരമായി പ്രണയബന്ധത്തിലേക്ക് ആകർഷിച്ച് വിവാഹം കഴിച്ചു.
മുസ്ലിം സംഘടനകള്‍ ഹിന്ദു സ്ത്രീകളെ വിവാഹം ചെയ്യുന്നതിന് സാമ്പത്തിക സഹായം നൽകുന്നുവെന്ന ഫരീദയുടെ ആരോപണം ആദ്യമായി പുറത്തുവരുന്ന വിവരമാണ്.

Comments are closed.