ചിക്കാഗോ: റിവൈവൽ ചിക്കാഗോ കൺവെൻഷൻ ജൂൺ 22, 23 (തിങ്കൾ, ചൊവ്വാ) ദിവസങ്ങളിൽ വൈകിട്ട് ആറ് മണിക്ക് സയോൺ ക്രിസ്ത്യൻ ചർച്ചിൽ വെച്ച് നടക്കും. പി.സി.എൻ.എ.കെ (PCNAK) നാഷണൽ കൺവീനർ പാസ്റ്റർ ജോർജ്ജ് കെ. സ്റ്റീഫൻസൺ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കും.
കൺവെൻഷനിൽ പവർ വിഷൻ ടി.വി പ്രസംഗകനായ പാസ്റ്റർ ഷാജി എം. പോൾ മുഖ്യ വചനശുശ്രൂഷ നിർവ്വഹിക്കുന്നതായിരിക്കും. കൂടാതെ പാസ്റ്റർ ഡാനി കെവിൻ ജോൺസൺ, ഷൈനി ഡാനിയേൽ എന്നിവർ ചേർന്ന് സഭയിലെ ആരാധനകൾക്കും പ്രെയ്സ് ആൻഡ് വർഷിപ്പിനും (Praise and Worship) നേതൃത്വം നൽകും.
ഐ.പി.സി മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോൺ കൺവെൻഷനിൽ അനുഗ്രഹ പ്രാർത്ഥന നടത്തും. പാസ്റ്റർ ആൻഡ്രൂസ് കെ. ജോർജ്ജ്, ജോയൽ ഷാജി, സ്റ്റെഫിൻ ജോർജ്ജ് എന്നിവരാണ് പരിപാടിയുടെ മറ്റ് പ്രധാന ഭാരവാഹികൾ. കൺവെൻഷന്റെ ഭാഗമായുള്ള പകൽ യോഗങ്ങൾ ചാക്കോ തോമസിന്റെ ഭവനത്തിൽ വെച്ചാണ് നടക്കുക.

Comments are closed.