ന്യൂഡൽഹി: റഷ്യ-യുക്രൈൻ യുദ്ധത്തിൽ റഷ്യൻ കരസേനയുടെ ഭാഗമായി പ്രവർത്തിച്ച 26 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി കേന്ദ്ര സർക്കാർ പാർലമെന്റിനെ അറിയിച്ചു. രാജ്യസഭയിൽ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് ആണ് ഇത് സംബന്ധിച്ച ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ടത്.
മലയാളികൾ അടക്കമുള്ളവർ ഏജന്റുമാരുടെ ചതിയിൽപ്പെട്ട് റഷ്യൻ സൈന്യത്തിൽ എത്തിയെന്ന വാർത്തകൾക്ക് പിന്നാലെയാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കിയത്. കേന്ദ്ര സർക്കാരിന്റെ റിപ്പോർട്ട് പ്രകാരം ആകെ 202 ഇന്ത്യക്കാരാണ് റഷ്യൻ സേനയിൽ ചേർന്നിരുന്നത്. ഇതിൽ
26 പേർ മരിച്ചു. കേന്ദ്ര സർക്കാരിന്റെ നയതന്ത്ര ഇടപെടലിലൂടെ 119 പേരെ ഇതിനകം സുരക്ഷിതമായി നാട്ടിലെത്തിച്ചു. 7 പേരെക്കുറിച്ച് നിലവിൽ വിവരമില്ല.

Comments are closed.