Ultimate magazine theme for WordPress.

അനധികൃത ഭിക്ഷാടനം: പാക് പൗരന്മാർക്കെതിരെ നടപടിയുമായി സൗദി

റിയാദ്: സൗദി അറേബ്യയിൽ അനധികൃത ഭിക്ഷാടനത്തിൽ ഏർപ്പെട്ട 24,000 പാകിസ്ഥാൻ പൗരന്മാരെ അധികൃതർ നാടുകടത്തി. സംഘടിത ഭിക്ഷാടന മാഫിയകൾക്കെതിരെ സൗദി സർക്കാർ നടത്തുന്ന കർശന നടപടികളുടെ ഭാഗമായാണിത്.

സൗദിക്ക് പുറമെ യുഎഇ, അസർബൈജാൻ തുടങ്ങിയ രാജ്യങ്ങളും സമാനമായ രീതിയിൽ പാകിസ്ഥാനികളെ നാടുകടത്തിയിട്ടുണ്ട്. യുഎഇ 6,000 പേരെയും അസർബൈജാൻ 2,500 പേരെയും ഭിക്ഷാടനക്കുറ്റം ചുമത്തി മടക്കി അയച്ചു. ടൂറിസ്റ്റ്, ഉംറ വിസകളിൽ രാജ്യത്തെത്തിയ ശേഷം ഭിക്ഷാടനത്തിലേക്കും മറ്റ് കുറ്റകൃത്യങ്ങളിലേക്കും തിരിയുന്ന പ്രവണത വർദ്ധിച്ചുവരുന്നതായി അധികൃതർ ചൂണ്ടിക്കാട്ടുന്നു.

Sharjah city AG

Comments are closed.