Ultimate magazine theme for WordPress.

ലൈംഗിക അതിക്രമ കേസ്: ബിഷപ്പ് സ്റ്റുവർട്ട് റൂച്ച് കുറ്റക്കാരനല്ലെന്ന് സഭാ കോടതി

വീറ്റൺ : രൂപതയിലെ ലൈംഗിക അതിക്രമ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് വിചാരണ നേരിട്ട നോർത്ത് അമേരിക്കൻ ആംഗ്ലിക്കൻ ചർച്ച് ബിഷപ്പ് സ്റ്റുവർട്ട് റൂച്ചിനെ സഭാ കോടതി കുറ്റവിമുക്തനാക്കി. ബിഷപ്പിനെതിരെ ഉന്നയിക്കപ്പെട്ട പദവി ദുരുപയോഗം, നിയമലംഘനം തുടങ്ങിയ നാല് പ്രധാന കുറ്റാരോപണങ്ങളിലും അദ്ദേഹം നിരപരാധിയാണെന്ന് കോടതി ഏകകണ്ഠമായി വിധിച്ചു.

തെളിവുകളുടെ അഭാവം ബിഷപ്പ് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നോ സഭാ നിയമങ്ങൾ ലംഘിച്ചെന്നോ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. 71 പേജുള്ള വിധിന്യായത്തിൽ അതിക്രമങ്ങൾക്ക് ഇരയായവരുടെ വേദന കോടതി അംഗീകരിക്കുന്നുണ്ടെങ്കിലും നിയമപരമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ബിഷപ്പിനെ കുറ്റക്കാരനായി കാണാനാവില്ലെന്ന് വ്യക്തമാക്കി. പ്രോസിക്യൂഷൻ ഹാജരാക്കിയ രേഖകൾ കുറ്റം തെളിയിക്കാൻ പര്യാപ്തമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Sharjah city AG

Comments are closed.