കിൻഷാസ: ആഫ്രിക്കൻ രാജ്യമായ കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിൽ സായുധ സംഘർഷങ്ങൾ രൂക്ഷമായതോടെ അഞ്ച് ലക്ഷത്തിലധികം ആളുകൾക്ക് സ്വന്തം വീടുകൾ വിട്ട് പലായനം ചെയ്യേണ്ടി വന്നതായി ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി അറിയിച്ചു. ഇതിൽ ഒരു ലക്ഷത്തിലധികം പേർ കുട്ടികളാണെന്നത് ലോകത്തെ ആശങ്കയിലാക്കുന്നു.
തെക്കൻ കിവുവിൽ സ്ഥിതി അതീവ ഗുരുതരം കോംഗോയുടെ കിഴക്കൻ മേഖലകളിൽ പ്രത്യേകിച്ച് തെക്കൻ കിവു പ്രവിശ്യയിൽ അടുത്തിടെ സംഘർഷങ്ങൾ വർധിച്ചതാണ് ഈ വൻതോതിലുള്ള കുടിയൊഴിപ്പിക്കലിന് കാരണമായത്. ഡിസംബർ 15-ന് പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെയാണ് യൂണിസെഫ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പങ്കുവെച്ചത്.

Comments are closed.