കോവിഡ് ദുരിതമനുഭവിക്കുന്നവർക്ക് ക്രിസ്ത്യൻ ലൈവിന്റെ കൈത്താങ്ങ്
കോവിഡ് കാലത്തു ദുരിതമനുഭവിക്കുന്നവർക്ക് ക്രിസ്ത്യൻ ലൈവ് ചാരിറ്റിയുടെ കൈത്താങ്ങ് രോഗവ്യാധികൾക്കും പ്രതിക്കൂല സാഹചര്യങ്ങൾക്കും നടുവിൽ കേരളത്തിലെ ഹൈറേൻജ് മലബാർ മേഖലകളിൽ ശ്രുശ്രൂഷ ചെയ്യുന്ന, ആരും സഹായിക്കാൻ ഇല്ലാത്ത, സുവിശേഷ പ്രവർത്തകർ , അനവധി പ്രതിസന്ധികൾക്ക് നടുവിൽ ഒറ്റപ്പെട്ടുപോയ അതിജീവനത്തിനു വേണ്ടി ഭാരപ്പെടുന്ന സുവിശേഷകർക്കും , നിർധനരായ കുടുംബങ്ങൾക്കും ആവശ്യമായ ഭക്ഷ്യവസ്തുക്കൾ കൈത്താങ്ങായി എത്തിച്ചു കൊടുക്കുന്നു . എല്ലാ മാസവും ഇത്തരം കുടുംബങ്ങൾക്കു ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുവാൻ ക്രിസ്ത്യൻ ലൈവ് നേതൃത്വം നൽകുന്നു . കരുണയുടെ കരുതലിൽ നമുക്കൊരുമിച്ചു പങ്കുചേരാം
