തിരുവനന്തപുരം: പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ പതിനായിരക്കണക്കിന് അംഗങ്ങളുള്ള പെന്തെക്കോസ്ത് വിഭാഗത്തിന് സർക്കാരിന്റെ ഉദ്യോഗസ്ഥ തലത്തിലും ബോർഡുകളിലും ജനസംഖ്യാനുപാതിക പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്ന് ചർച്ച് ഓഫ് ഗോഡിന്റെ സീനിയർ ശുശ്രൂഷകനും പ്രസിദ്ധ കൺവൻഷൻ പ്രഭാഷകനുമായ പാസ്റ്റർ പി. സി. ചെറിയാൻ.
ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് ചർച്ച ചെയ്ത് ഈ മന്ത്രിസഭാ കാലയളവിൽ തന്നെ നടപടി സ്വീകരിക്കണമെന്നും ക്രൈസ്തവ സമൂഹത്തിലെ സാമൂഹ്യ-സാമ്പത്തിക പിന്നോക്കാവസ്ഥ പരിഹരിക്കണമെന്നും അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ സമർപ്പിച്ച അഭ്യർത്ഥനയിൽ ആവശ്യപ്പെട്ടു.
പെന്തക്കോസ്ത് വിദ്യാർത്ഥികൾക്ക് മെഡിക്കൽ, എൻജിനീയറിംഗ്, സിവിൽ സർവ്വീസ് തുടങ്ങിയ ഉയർന്ന വിദ്യാഭ്യാസ മേഖലകൾ ഇന്നും അപ്രാപ്യമാണെന്നും ഈ പിന്നോക്കാവസ്ഥ പരിഹരിക്കാൻ സാമൂഹ്യ നീതി ഉറപ്പാക്കുന്ന പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

Comments are closed.