മാവേലിക്കര: വാഹനാപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷാരോൺ ഫെലോഷിപ്പ് ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ ജോസ് മാത്യു (56) നിത്യതയിൽ. സംസ്കാരം പിന്നീട്. താഴക്കര ഷാരോൺ ഫെലോഷിപ്പ് ചർച്ചിലെ നിലവിലെ ശുശ്രൂഷകനാണ്.
വാഹനാപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
ദീർഘകാലം പ്രവാസിയായിരുന്ന അദ്ദേഹം ഗൾഫ് മേഖലയിലെ സുവിശേഷ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. 2012-ൽ അൽ ഐനിലും 2017-ൽ ഉം അൽ ഖുവൈനിലും ഷാരോൺ ഫെലോഷിപ്പ് ചർച്ചുകൾ സ്ഥാപിച്ചു. 2017 മാർച്ച് മുതൽ 2021 വരെ ഉം അൽ ഖുവൈനിലും, 2008 മുതൽ 2023 വരെ അബുദാബി ഷാരോൺ ഫെലോഷിപ്പ് ചർച്ചിൽ സഹ ശുശ്രൂഷകനായും സ്തുത്യർഹമായ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഇളയ മകൾ ഫേബയുടെ ചികിത്സാർത്ഥം പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. തുടർന്നാണ് താഴക്കര ഷാരോൺ ഫെലോഷിപ്പ് ചർച്ചിൽ ശുശ്രൂഷകനായി ചുമതലയേറ്റത്.
ഭാര്യ: റെനി. മക്കൾ: കെസിയ, ഫേബ (2023 മാർച്ചിൽ അർബുദത്തെ തുടർന്ന് നിത്യതയിൽ ചേർക്കപ്പെട്ടു).

Comments are closed.