ജെറുസലേം: ഇസ്രായേൽ-ഹമാസ് യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ഇസ്രായേൽ രാഷ്ട്രത്തോടുള്ള ശക്തമായ ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് 1,000-ത്തിലധികം അമേരിക്കൻ പാസ്റ്റർമാരും ക്രിസ്ത്യൻ സ്വാധീനമുള്ളവരും രാജ്യത്ത് പര്യടനം നടത്തി. ജൂത ജനതയ്ക്ക് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ച സംഘം ഒക്ടോബർ 7-ലെ ഹമാസ് ആക്രമണത്തിൻ്റെ ആഘാതങ്ങൾ നേരിട്ട് മനസ്സിലാക്കി.
ഡിസംബർ 3 മുതൽ 7 വരെയാണ് ഫ്രണ്ട്‌സ് ഓഫ് സിയോൺ അംബാസഡർമാരുടെ ഉച്ചകോടി നടന്നത്. ഈ കൂട്ടായ്മയുടെ സ്ഥാപകൻ മൈക്ക് ഇവാൻസും ഇസ്രായേൽ വിദേശകാര്യ മന്ത്രാലയവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. പര്യടനത്തിനിടെ ക്രിസ്ത്യൻ നേതാക്കളുടെ സംഘം മൗണ്ട് ഹെർസൽ മിലിട്ടറി സെമിത്തേരി സന്ദർശിച്ചു. യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങളെ കണ്ടുമുട്ടിയ അവർ ശവകുടീരങ്ങളിൽ പൂക്കളും ഇസ്രായേൽ പതാകകളും വെച്ച് ആദരാഞ്ജലി അർപ്പിച്ചു.

Comments are closed.