ബെർലിൻ: ജർമ്മനിയിലെ ബാഡൻ-വ്യൂർട്ടംബർഗ് സംസ്ഥാനത്തെ പള്ളികൾക്കും ചാപ്പലുകൾക്കും നേരെ കഴിഞ്ഞ വർഷം 849 മോഷണങ്ങളും നശീകരണ സംഭവങ്ങളും റിപ്പോർട്ട് ചെയ്തതായി ഔദ്യോഗിക കണക്കുകൾ. ചാപ്പലുകൾക്ക് നേരെയുള്ള നാശനഷ്ടങ്ങൾ മുൻവർഷത്തെ അപേക്ഷിച്ച് 26% വർദ്ധിച്ചു.
മൊത്തം നഷ്ടം ലക്ഷക്കണക്കിന് യൂറോയാണ്. ഫ്രീ ഡെമോക്രാറ്റിക് പാർട്ടിയുടെ അഭ്യർത്ഥന പ്രകാരമാണ് സംസ്ഥാന ആഭ്യന്തര മന്ത്രാലയം ഈ സ്ഥിതിവിവരക്കണക്കുകൾ പുറത്തുവിട്ടത്. മതപരമായ ചിഹ്നങ്ങളോടുള്ള സാമൂഹിക ബഹുമാനം നഷ്ടപ്പെട്ടതിന് സൂചനകളില്ലെന്ന് മന്ത്രാലയം പറയുമ്പോഴും പ്രാദേശിക രാഷ്ട്രീയക്കാരും സഭാ നേതൃത്വവും കടുത്ത ആശങ്ക രേഖപ്പെടുത്തി. ക്രിസ്ത്യൻ ചിഹ്നങ്ങൾക്കെതിരായ ശത്രുതയിൽ രാജ്യത്തുടനീളം വർദ്ധനവുണ്ടായതായി ഫ്രീബർഗ് അതിരൂപതയുടെ വക്താവ് മൈക്കിൾ ഹെർട്ട്ൽ അഭിപ്രായപ്പെട്ടു

Comments are closed.