Ultimate magazine theme for WordPress.

മതപരിവർത്തന നിരോധന നിയമം ഭരണഘടന വിരുദ്ധമെന്ന് പ്രഖ്യാപിക്കണം; സുപ്രീംകോടതിയിൽ ഹർജി

ന്യൂഡൽഹി: രാജസ്ഥാൻ സർക്കാരിന്റെ നിർബന്ധിത മതപരിവർത്തന നിരോധന നിയമം ഭരണഘടന വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കത്തോലിക്കാ ബിഷപ്പുമാരുടെ സമ്മേളനം സുപ്രീംകോടതിയിൽ ഹർജി നൽകി.

ഹർജിയിൽ ഉന്നയിച്ച വിഷയങ്ങൾ പരിശോധിക്കാൻ സുപ്രീംകോടതി രാജസ്ഥാന് സർക്കാരിത് നോട്ടീസ് അയച്ചു. ഇതേ ആവശ്യം മുന്നയിച്ച് ജയ്പുർ കത്തോലിക് വെൽഫെയർ സൊസൈറ്റിയും കോടതിയെ സമീപിച്ചിരുന്നു.

ഭരണഘടനയിലെ തുല്യത, അഭിപ്രായപ്രകടനസ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം, ജീവിക്കാനുള്ള അവകാശം, സ്വത്തവകാശം എന്നിവയെ പുതിയ നിയമം ലംഘിക്കുന്നുവെന്നാണ് ഹർജിക്കാരുടെ ആരോപണം. നിർബന്ധിത മതപരിവർത്തനം തടയുന്നതിനായി കഴിഞ്ഞ സെപ്റ്റംബറിലാണ് സർക്കാർ നിയമം പാസാക്കിയത്.

നിയമം അടിസ്ഥാന അവകാശങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടുന്ന ഹർജികൾ ഒരുമിച്ചാണ് കോടതി പരിഗണിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ നിലപാട് കേൾക്കാനാണ് സുപ്രീംകോടതി അടുത്ത ഘട്ടത്തിൽ തീരുമാനിച്ചിരിക്കുന്നത്.

Sharjah city AG

Comments are closed.