Ultimate magazine theme for WordPress.

അവൻ വരും, വരാതിരിക്കില്ല

ഡോ. എം. സ്റ്റീഫൻ, കോട്ടയം
(ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി മണക്കാല, അടൂർ)

സാമുവൽ ബെക്കറ്റിൻ്റെ (Samuel Beckett) പ്രസിദ്ധമായ നാടകമാണ് “Waiting for Godot. ഗോഡെ എന്നയാളിനെ പ്രതീക്ഷിച്ച് വ്ളാഡിമീറും ഇസ്ട്രാജനും കാത്തുനില്ക്കുന്നു. പക്ഷെ അയാൾ വന്നില്ല. ജീവിതത്തിൻ്റെ അർത്ഥശൂന്യതയും അരക്ഷിതാവസ്ഥയും സൂചിപ്പിക്കുന്നു ഈ നാടകം. ഇത് അസ്‌തിത്വവാദത്തിലൂന്നിയ നാടകമാണ്. എന്നാൽ നാടകവേദിയിൽ ഒരു വൃക്ഷം പ്രത്യക്ഷപ്പെടുന്നു. അതിനെ ചിലർ പ്രതീക്ഷയുടെ പ്രതീകമായും കുരിശായും വ്യാഖ്യാനിക്കുന്നു. ഗോഡെയെ കാത്തുനിന്നവർ പിരിയുന്നു.

മനുഷ്യ ജീവിതത്തിൽ എല്ലാം നാം പ്രതീക്ഷിക്കുന്നതുപോലെ നടക്കുന്നില്ല. പല കാര്യങ്ങളും നമ്മുടെ പ്രതീക്ഷകൾക്കപ്പുറത്താണ്. നമ്മൾ നിശ്ചയിച്ച സമയത്ത് ദൈവം പ്രവർത്തിക്കണമെന്ന് നാം ആഗ്രഹിക്കുന്നു. യേശുവിൻ്റെ ഐഹികവാസ കാലഘട്ടത്തിൽ, പല ഇടപെടലുകൾ നടത്തുകയുണ്ടായി. എന്നാൽ അവ മനുഷ്യർ ചിന്തിച്ചതുപോലെ ആയി രുന്നില്ല. ചില അവസരങ്ങളിൽ മനുഷ്യർ ആവശ്യപ്പെട്ടതനുസരിച്ച് യേശു പ്രതികരിക്കുന്നു മുണ്ട്. യേശു നമ്മുടെ ക്ഷണം സ്വീകരിച്ച് വരാൻ തയ്യാറാണ്, അവൻ വരാതിരിക്കില്ല. പ്രതി സന്ധിയിൽ അവൻ നമ്മെ സഹായിക്കും.

ശതാധിപന്റെ ദാസന് അസുഖം ഉണ്ടായി. ആളയച്ചു യേശുവിനെ വിവരം അറിയി ച്ചു. യേശു അവരുടെ കൂടെ പോകുവാൻ തയ്യാറായി. എന്നാൽ വഴി മദ്ധ്യേ ശതാധിപൻ ആളയച്ച് ശ്രേഷ്‌ഠനായ അങ്ങ് വീട്ടിൽ വരേണ്ടതില്ല, യേശു ഒന്നു കല്‌പിച്ചാൽ തൻ്റെ ദാസന് സൗഖ്യം വരും എന്ന് അറിയിച്ചു. ആ ദാസന് സൗഖ്യമായി. യേശു ശതാധിപന്റെ വിശ്വാ സത്തെ പ്രശംസിച്ചു (ലൂക്കോ. 7:2-10). നമ്മുടെ മനസ്സ് തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്നവ നാണ് യേശു.

പള്ളി പ്രമാണിയായ യായിറോസിൻ്റെ മകൾ അസുഖബാധിതയായി കിടക്കുന്നു. യേശുവിനെ തൻ്റെ വിട്ടിലേക്ക് യായിറോസ് വിളിക്കുന്നു. പല ആവശ്യങ്ങളുമായി യേശു വിൻ്റെ ചുറ്റും കൂടിയിരിക്കുന്ന ജനങ്ങളുടെ തിരക്ക് നാം കാണുന്നു. അതിനിടയ്ക്ക് ആ മകൾ മരണപ്പെട്ട എന്ന വാർത്ത വന്നു. ഇനിയെന്തിന് അങ്ങോട്ടു പോകണം എന്നു ചിലർ. എന്നാൽ യേശു അവിടേക്ക് പോകുന്നു. യേശു താമസിച്ചതുകൊണ്ടാണ് മകൾ മണപ്പെടു വാൻ കാരണമായത് എന്ന് മാനുഷികമായി യായിറോസിന് ചിന്തിക്കാം. എന്നാൽ യേശു തൻ്റെ സമയത്ത് അവിടെ ചെന്നു. ആ മകൾക്ക് ജീവൻ നല്‌കി. യേശു വരും. അവൻ വന്നാൽ നമ്മുടെ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാകും (മർക്കോ. 5:21-24; 5:35-13).

ലാസർ അസുഖം ബാധിച്ചു കിടക്കുന്നു. യേശുവിനെ ആ വാർത്ത അറിയിച്ചു. യേശു ഉടൻ വരുമെന്ന് തൻ്റെ സഹോദരിമാർ ചിന്തിക്കുന്നു. എന്നാൽ യേശു വന്നില്ല, ലാസർ മരി ക്കുന്നു. എല്ലാ പ്രതീക്ഷകളും അവസാനിച്ചു എന്നവർ ചിന്തിച്ചു. യേശു പ്രത്യക്ഷപ്പെടുന്നു. അപ്പോഴേക്കും മരിച്ചിട്ട് നാലുദിവസമായി. മാനുഷികമായി ഒരു പ്രതീക്ഷയുമില്ല. സഹോദ രിമാർ വിചാരിച്ചതുപോലെ യേശു വന്നതുമില്ല. എന്നാൽ യേശു വരും, വരാതിരിക്കില്ല. അവൻ നിശ്ചയിച്ച സമയത്ത് വരും. വളരെ ശ്രേഷ്‌ഠമായി സംഭവങ്ങൾ നടക്കും. ലാസറിനെ യേശു ഉയർപ്പിച്ചു. മനുഷ്യൻ ശൂന്യമെന്ന് കരുതുന്ന സാഹചര്യത്തിൽ ദൈവത്തിന് അർത്ഥ വത്തായ ചിലത് ചെയ്യാൻ കഴിയും (യോഹ. 11:3-4, 17, 39).

ബെത്‌സയിദയിലേക്ക് പോകുവാൻ ശിഷ്യന്മാരോട് പറഞ്ഞിട്ട് യേശു പ്രാർത്ഥനയിൽ ചിലവഴിച്ചു. എന്നാൽ അവരുടെ പടക് പ്രതികൂല സാഹചര്യം കൊണ്ട് അക്കരെയെത്തു വാൻ പ്രയാസപ്പെട്ടു. എന്നാൽ യേശു അവിടെ പ്രത്യക്ഷപ്പെടുന്നു. അതും നാലാം യാമ ത്തിൽ (റോമൻ സമയ കണക്കനുസരിച്ച് രാത്രിയെ 4 യാമങ്ങളായി തിരിച്ചിരിക്കുന്നു. അതി രാവിലെ 3 മുതൽ 6 മണിവരെയുള്ള സമയമാണ് 4-ാം യാമം). ഒരിക്കലും ശിഷ്യന്മാർ പ്രതീ ക്ഷിക്കാത്ത സമയത്ത് യേശു വരുന്നു. പ്രകൃതിയെ നിയന്ത്രിക്കുന്നു. അനുകൂലമായ സാഹ പര്യം ഉണ്ടാകുന്നു. അവർക്ക് ലക്ഷ്യത്തിൽ എത്താൻ സാധിക്കുന്നു. അനുകൂലമല്ലാത്ത സാഹചര്യത്തിൽ നാം നിസ്സഹായരായി മാറും. എന്നാൽ നമുക്ക് പ്രതീക്ഷയുണ്ട്. യേശു വരും, അവൻ വരാതിരിക്കില്ല. പ്രതികൂലത്തെ മാറ്റിമറിക്കുവാൻ യേശുവിനു കഴിയും (മർക്കോ. 6:46-51). അവസാന നിമിഷങ്ങളിലായാലും അവൻ വരും, നമ്മെ സഹായിക്കും.

യേശുവിൽ നിന്ന് അകന്ന്, തിബര്യാസ് കടൽക്കരയിൽ രാത്രി മുഴുവനും അദ്ധ്വാനി ച്ചിട്ടും ഒന്നും ലഭിക്കാതെ നിരാശരായി നില്ക്കുന്ന ശിഷ്യഗണത്തിൻ്റെ അടുക്കലേക്ക് യേശു ചെല്ലുന്നു. പുലർച്ചയിലാണ് (രാത്രിയുടെ 4-ാം യാമത്തിൽ) യേശു അവിടെയും പ്രത്യക്ഷ നാകുന്നത്. പ്രതീക്ഷയറ്റ സാഹചര്യത്തിൽ ക്ഷീണിതരായ ശിഷ്യഗണത്തോട് വല വീശു വാൻ യേശു ആവശ്യപ്പെടുന്നു. വലിയൊരു കൂട്ടം മത്സ്യങ്ങൾ അവർക്കു ലഭിച്ചു. യേശുവി ലുള്ള പ്രതീക്ഷ നഷ്‌ടപ്പെട്ട അവസ്ഥയിലാണവർ. മത്സ്യബന്ധനമെന്ന പഴയതൊഴിലിലും പരാജയപ്പെട്ട് നിരാശയിലായി അവർ (യോഹ. 21:1-12) എല്ലാം അസ്‌തമിച്ചു എന്നു പിന്തിച്ച സമയത്ത് യേശു വന്നു. യേശു വരും, അവൻ നമ്മുടെ പ്രതിസന്ധി ഘട്ടത്തിൽ വരാതിരി ക്കില്ല.

പ്രതീക്ഷയില്ലാതെ, എല്ലാം ശൂന്യമെന്നും നിരർത്ഥകമെന്നും ചിന്തിച്ച് നാം നിരാശപ്പെ ടുമ്പോൾ യേശു പ്രത്യക്ഷപ്പെടും. യേശുവും ക്രൂശും മാനവരാശിയുടെ പ്രതീക്ഷയാണ്. അത് എല്ലാവരും തിരിച്ചറിയണമെന്നില്ല. പ്രതിസന്ധികളിൽ യേശുവിൻ്റെ ഇടപെടലുണ്ടാ കും, അവൻ ഇടപെടാതിരിക്കില്ല. അവൻ പ്രശ്‌നങ്ങളെ പരിഹരിക്കും. പ്രതിസന്ധികളിൽ പ്രതീക്ഷയാണ് യേശു.

Sharjah city AG

Comments are closed.