ബാഗ്ദാദ്: ഇറാഖി കുർദിസ്ഥാനിലെ ക്രിസ്ത്യൻ സെമിത്തേരിക്കുനേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ച് ബാഗ്ദാദ് പാത്രിയാർക്കീസ് കർദിനാൾ ലൂയിസ് റാഫേൽ സാക്കോ.
എർബിൽ പ്രവിശ്യയിലെ കോയ ജില്ലയിലെ ഹർമോട്ട ഗ്രാമത്തിലെ സെമിത്തേരിയിൽ ഏതാനും ദിവസങ്ങൾക്ക് മുൻപ് അജ്ഞാതർ പന്ത്രണ്ടോളം കല്ലറകൾ നശിപ്പിച്ചിരുന്നു. സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നാണ് കർദിനാൾ സാക്കോയുടെ ആവശ്യം. ക്രിസ്ത്യാനികൾ നിരന്തരം ആക്രമണത്തിനിരയാകുന്ന സാഹചര്യത്തിൽ, അവർക്കുള്ള സംരക്ഷണം അധികാരികൾ ഉറപ്പാക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇല്ലെങ്കിൽ കുടിയേറ്റത്തിന്റെ പുതിയ തരംഗത്തിന് വഴിയൊരുങ്ങുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഇറാഖിൽ ക്രൈസ്തവരുടെ എണ്ണം സ്ഥിരമായി കുറയുകയാണ്. ‘എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ്’ പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, 2016ൽ 0.94% ആയിരുന്ന ക്രിസ്ത്യൻ സമൂഹം ഇപ്പോൾ 45 ദശലക്ഷം ജനസംഖ്യയിൽ 0.3% മാത്രമായി ചുരുങ്ങി. ഇസ്ലാമിക് സ്റ്റേറ്റിന്റെ ആക്രമണങ്ങളും യുദ്ധങ്ങളും മതപീഡനങ്ങളും ഈ ഇടിവിന് പ്രധാന കാരണങ്ങളാണ്.

Comments are closed.