കൊളംബോ: ദുരിതബാധിതരായ ശ്രീലങ്കയ്ക്ക് സഹായമായി പാക്കിസ്ഥാൻ അയച്ച ദുരിതാശ്വാസ വസ്തുക്കളുടെ കാലാവധി കഴിഞ്ഞെന്ന് റിപ്പോർട്ട്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പാക്കിസ്ഥാനെതിരെ കടുത്ത വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നിരിക്കുന്നത്.
ഇന്നും എപ്പോഴും പാക്കിസ്ഥാൻ ശ്രീലങ്കയ്ക്കൊപ്പം എന്ന തലക്കെട്ടോടെ പാക്കിസ്ഥാൻ ഹൈക്കമ്മീഷൻ തങ്ങളുടെ എക്സ് അക്കൗണ്ടിൽ ദുരിതാശ്വാസ വസ്തുക്കൾ കയറ്റി അയക്കുന്നതിൻ്റെ ചിത്രങ്ങൾ പങ്കുവെച്ചതോടെയാണ് വിവാദത്തിന് തിരികൊളുത്തിയത്. ചിത്രത്തിലെ ചില ഉത്പന്നങ്ങളുടെ പായ്ക്കറ്റുകളിൽ കാലാവധി 2024 ഒക്ടോബർ എന്ന് രേഖപ്പെടുത്തിയതായി നെറ്റിസൺസ് ചൂണ്ടിക്കാട്ടി. ഉപയോഗശൂന്യമായ വസ്തുക്കളാണ് ദുരിതാശ്വാസ സഹായമായി അയച്ചതെന്ന വിവരം ശ്രീലങ്കൻ അധികൃതർ പാക്കിസ്ഥാൻ സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Comments are closed.