Ultimate magazine theme for WordPress.

പൂജ നടത്താൻ വിസമ്മതിച്ചു; ക്രിസ്ത്യൻ ഓഫീസറെ പിരിച്ചുവിട്ട നടപടി സുപ്രീം കോടതി ശരിവെച്ചു

ന്യൂഡൽഹി: റെജിമെന്റൽ ക്ഷേത്രത്തിൽ പൂജ നടത്താൻ വിസമ്മതിച്ച ക്രിസ്ത്യൻ ആർമി ഓഫീസറെ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ട നടപടി സുപ്രീം കോടതി ശരിവെച്ചു. നവംബർ 25-നാണ് ഈ വിധി ഉണ്ടായത്. ഉദ്യോഗസ്ഥൻ തന്റെ വിശ്വാസത്തിന്റെ സ്വകാര്യമായ വ്യാഖ്യാനം ഉപയോഗിച്ച് സൈനിക അച്ചടക്കം ലംഘിക്കുകയും സൈനികരെ അപമാനിക്കുകയും ചെയ്തുവെന്ന് ആണ് കോടതി നിരീക്ഷിച്ചത്.

ചീഫ് ജസ്റ്റിസ് സൂര്യ കാന്തും ജസ്റ്റിസ് ജോയ്മാല ബാഗ്ചിയും അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജിക്കാരനായ സാമുവൽ കമലേശന്റെ നടപടി ഏറ്റവും വലിയ അച്ചടക്കമില്ലായ്മ ആണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഹർജിക്കാരന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25 ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യം ആയുധ സേനയിൽ ചേർന്നതുകൊണ്ട് മാത്രം ഇല്ലാതാവില്ലെന്ന് വാദിച്ചു.

 

Sharjah city AG

Comments are closed.