മാഗ: നൈജീരിയയിൽ സായുധ സംഘം ഹൈസ്കൂൾ ആക്രമിച്ച് സുരക്ഷാ ഭടനെ കൊലപ്പെടുത്തുകയും 25 വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോവുകയും ചെയ്തു. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ള തട്ടിക്കൊണ്ടുപോകൽ കേസുകളിലെ ഏറ്റവും ഒടുവിലത്തെ സംഭവമാണിത്.
ഡങ്കോ വസാഗു മേഖലയിലെ മാഗയിലെ ഒരു ബോർഡിങ് സ്‌കൂളിൽ പുലർച്ചെ നാല് മണിയോടെയായിരുന്നു ആക്രമണം. ആക്രമണത്തെ ചെറുക്കാൻ ശ്രമിച്ച സുരക്ഷാ ഗാർഡിനെ സായുധ സംഘം കൊലപ്പെടുത്തുകയും മറ്റൊരാൾക്ക് പരിക്കേൽപ്പിക്കുകയും ചെയ്തു. തുടർന്ന് സ്‌കൂളിൽ അതിക്രമിച്ചു കയറിയ സംഘം 25 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.

Comments are closed.