റായ്പൂർ: നിർബന്ധിത മതപരിവർത്തനങ്ങൾ തടയുന്നതിൻ്റെ ഭാഗമായി ചില ഗ്രാമങ്ങളിൽ പാസ്റ്റർമാർക്കും മതം മാറിയ ക്രിസ്ത്യാനികൾക്കും പ്രവേശനം നിരോധിച്ചുകൊണ്ട് സ്ഥാപിച്ച ബോർഡുകൾ ഭരണഘടനാ വിരുദ്ധമല്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി. നീതി തേടി സമർപ്പിച്ച രണ്ട് ഹർജികൾ തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് രമേശ് സിൻഹ, ജസ്റ്റിസ് ബിഭു ദത്ത ഗുരു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ആണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രാദേശിക ഗോത്രവർഗ്ഗക്കാരുടെ താൽപ്പര്യങ്ങളും സാംസ്കാരിക പൈതൃകവും സംരക്ഷിക്കുന്നതിനുള്ള മുൻകരുതൽ നടപടിയായിട്ടാണ് ഈ ബോർഡുകൾ സ്ഥാപിക്കപ്പെട്ടതെന്ന് കോടതി നിരീക്ഷിച്ചു. കാണ്കീർ, ബസ്തർ ജില്ലകളിൽ നിന്നുള്ള ഹർജിക്കാർ ഗ്രാമങ്ങളിലെ ഈ വിലക്ക് ക്രിസ്ത്യാനികളുടെ മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 25 നെ ലംഘിക്കുന്നു എന്ന് വാദിച്ചു.

Comments are closed.