അപ്പൊസ്തലിക് പെന്തക്കോസ്തൽ ചർച്ചസിന്റെ ഓർഡിനേഷൻ 2025 ഒക്ടോബർ 20 ന് തിരുവനന്തപുരം കാട്ടാക്കട സിറ്റി ലൈറ്റ് ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിൽ വച്ച് നടന്നു. ബിഷപ്പ് ജനറൽ റവ.ഡോ. സാക്ജോൺ മഖ്യസന്ദേശം നൽകി. നാഷണൽ ബിഷപ്പുമാരായ റവ. പാസ്റ്റർ. പ്രദീപ് എസ്, റവ. ഡോ. അലക്സാണ്ടർ വി.ടി എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
10 ഇവാഞ്ചലിസ്റ്റ്, 5 പാസ്റ്റർ, 13 റവറന്റ് എന്നിങ്ങനെ 28 പേരാണ് ഓർഡിനേഷൻ സ്വീകരിച്ചത്. ഓർഡിനേഷൻ സ്വീകരിച്ചവർക്കുള്ള സർട്ടിഫിക്കറ്റുകളും ഡ്രസും ക്ലർജിയും ഗൈഡ് ലൈൻ ഹാൻഡ് ബുക്കും വിതരണം ചെയ്തു. ഓർഡിനേഷൻ സ്വീകരിച്ചവരുടെ വിവരങ്ങൾ അതാതു ജില്ലകളിലെ കളക്ടറേറ്റിലും പോലീസ് അധികാരികൾക്കും രേഖാമൂലം സമർപ്പിക്കുന്നതാണ്. 2 സെക്ഷനുകളായാണ് ഓർഡിനേഷൻ ശുശ്രൂഷ നടന്നത്. ഉച്ചയ്ക്കു ശേഷമുള്ള ബിസിനസ് മീറ്റിംഗ് സെക്ഷനിൽ ജില്ലാ ഭാരവാഹികൾക്കുള്ള അപ്പൊയ്ന്റ്മെന്റ് ലെറ്ററുകൾ കൈമാറി. 150 ലധികം പേർ ഓർഡിനേഷൻ ശുശ്രൂഷയിൽ പങ്കെടുത്തു.
1860 ലെ സൊസൈറ്റി ആക്ട് പ്രകാരം ഡൽഹിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പെന്തക്കോസ്ത് എപ്പിസ്കോപ്പൽ പ്രസ്ഥാനമാണ് അപ്പൊസ്തലിക് പെന്തക്കോസ്തൽ ചർച്ചസ് (എ.പി.സി). ഇന്ത്യയിലുടെനീളമുള്ള ചെറുതും വലുതുമായ സ്വതന്ത്ര സഭകൾക്കെല്ലാം തമ്മിൽ ഐക്യതയും അതുപോലെ നിയമപരിരക്ഷയും അതാതു സംസ്ഥാനങ്ങളിലെ ഗവൺമെന്റിന്റെ സഹായവും നൽകുന്നതിനായി സഭകളെയെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവന്ന് സുവിശേഷകർക്ക് പരിശീനലം നൽകി അവരെ ദൈവവേലയിൽ ഐക്യമായി മുന്നോട്ട് നയിക്കുക എന്നതാണ് എ.പി.സി യുടെ ലക്ഷ്യം. ഇതിൽ പ്രധാനപ്പെട്ട ഒരു ശുശ്രൂഷയാണ് സുവിശേഷകർക്ക് എപ്പിസ്കോപ്പൽ ഓർഡിനേഷൻ നൽകുക എന്നത്. സുവിശേഷവൽക്കരണം, ശിഷ്യരാക്കുക, സഭകളുടെ അഭിലിയേഷൻ, മതപീഡനം നേരിടുന്ന ക്രിസ്ത്യാനികളെ സഹായിക്കൽ, എപ്പിസ്കോപ്പൽ ഓർഡിനേഷൻ നൽകുക, സുവിശേഷം എത്തിയിട്ടില്ലാത്ത വ്യത്യസ്ത സംസ്കാരമേഖലകളിലേക്ക് വേലയ്ക്കായി തദ്ദേശീയരായ ശുശ്രൂഷകരെ നിയോഗിക്കുവാനും ക്രിസ്തുവിനോടുള്ള സ്നേഹത്തിന്റെ പ്രകടനത്തിനായി ജീവകാരുണ്യ-സാമൂഹിക-ക്ഷേമ പ്രവർത്തനങ്ങളിലൂടെ സമൂഹത്തെ സേവിക്കാനും പ്രതിജ്ഞാബദ്ധമായ പെന്തക്കോസ്തു സഭകളുടെ രാജ്യവ്യാപകമായ കൂട്ടായ്മാണ് എ.പി.സി.
പബ്ലിക് റിലേഷൻ കോ-ഓർഡിനേറ്റർ, എ.പി.സി

Comments are closed.