വാഷിംഗ്‌ടൺ : പ്രശസ്ത പോഡ്കാസ്റ്ററും ടെലിവിഷൻ അവതാരകനുമായ ജോ റോഗൻ താൻ പള്ളിയിൽ പോകുന്നതിൽ സംതൃപ്തനാണെന്ന് വെളിപ്പെടുത്തി. റഷ്യൻ-ബ്രിട്ടീഷ് രാഷ്ട്രീയ നിരീക്ഷകൻ കോൺസ്റ്റാന്റിൻ കിസിനുമായി നടത്തിയ അഭിമുഖത്തിലാണ് ബൈബിളിനെ വെറും കെട്ടുകഥയായി തള്ളിക്കളയുന്ന ബുദ്ധിശാലികളെന്ന് സ്വയം പറയുന്ന ആളുകൾക്ക് മറുപടിയുമായി റോഗൻ എത്തിയത്.
പള്ളിയിൽ പോകുന്നത് ജീവിതം മെച്ചപ്പെടുത്താനും നല്ല വ്യക്തിയാകാനും ശ്രമിക്കുന്ന ആളുകളോടൊപ്പമിരിക്കാൻ പ്രചോദനം നൽകുന്ന അനുഭവമാണെന്ന് റോഗൻ പറഞ്ഞു. താൻ പോകുന്ന പള്ളിയിൽ ബൈബിളിലെ ഭാഗങ്ങൾ വായിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്നുണ്ട്. പുരാതന കാലത്ത് രേഖപ്പെടുത്തിയ ഈ കാര്യങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട് എന്നും ഇതൊന്നും വെറുതെ ഒന്നുമല്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബൈബിൾ ഒരു കെട്ടുകഥയാണെന്ന് പറഞ്ഞ് തള്ളിക്കളയുന്ന നാസ്തികരും മതേതരവാദികളും അവർ അവകാശപ്പെടുന്നത്ര ബുദ്ധിമാന്മാരല്ല. കാരണം ബൈബിൾ വളരെക്കാലം മുമ്പ് സങ്കീർണ്ണമായ ഭാഷയിലും സംസ്കാരത്തിലും എഴുതപ്പെട്ട ചരിത്രപരമായ ഒരു രേഖയാണ് എന്നും റോഗൻ കൂട്ടിച്ചേർത്തു.

Comments are closed.