Ultimate magazine theme for WordPress.

പ്രവർത്തിച്ചത് ആര് ?അപ്പോസ്തലരോ, പരിശുദ്ധാത്മാവോ ?

പുതിയ നിയമ സഭയുടെ പ്രാരംഭ വർഷങ്ങളിലെ പ്രവർത്തനവും ചരിത്രവും രേഖപ്പെടുത്തിയിരിക്കുന്നത് അപ്പോസ്തല പ്രവർത്തകൾ
എന്ന പേരിൽ അറിയപ്പെടുന്ന പുസ്തകത്തിലാണ്. എഴുത്തുകാരനായ ലൂക്കോസ് ഈ പുസ്തകത്തിന് ഏതെങ്കിലും പേര് നിർദ്ദേശി
ച്ചിരുന്നതായി തെളിവില്ല.

സഭാപിതാക്കൾ എന്ന പേരിൽ അറിയപ്പെട്ടിരുന്നവരിൽ ഒരുവനായ ഐറേനിയസാണ് രണ്ടാം നൂറ്റാണ്ടിൽ അപ്പോസ്തല പ്രവർത്തികൾ എന്ന നാമം നൽകിയതെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. പുസ്തകത്തിൽ എല്ലാ അപ്പോസ്തലന്മാരുടെയും പ്രവർത്തനങ്ങൾ രേഖപ്പെടുത്തിയിട്ടില്ല.

പ്രധാനമായും പത്രോസിൻ്റെയും പൗലോസിൻ്റെയും പ്രവർത്തനങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത് .ഈ പുസ്തകത്തിൻ്റെ പേര് പരിശുദ്ധാത്മാവിൻ്റെ പ്രവർത്തികൾ എന്നായിരിക്കണമായിരുന്നുവെന്ന് അഭിപ്രായപ്പെടുന്നവർ അനേകരുണ്ട്. ഇത് ഒരു തർക്ക വിഷയം ആക്കേണ്ട കാര്യം അല്ല .പരിശുദ്ധാ
ത്മാവ് പ്രവർത്തിക്കുന്നത് മനുഷ്യരിലൂടെയാണല്ലോ.

ദൈവരാജ്യത്തിനുവേണ്ടി മനുഷ്യർ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് സഹായം നൽകുന്നത് പരിശുദ്ധാത്മാവും ആകുന്നുവല്ലോ. അഥവാ ,പുസ്തക
ത്തിലെ ചരിത്രം പരിശുദ്ധാത്മാവ് അപ്പോസ്തലന്മാരിലൂടെ ചെയ്തകാര്യങ്ങൾ ആണ് . പരിശുദ്ധാത്മാവിന് വിധേയപ്പെട്ട് ,ആത്മാവിനെ അനുസരിച്ച് നടക്കുന്ന മനുഷ്യരെക്കൊണ്ട് ദൈവത്തിന് എന്ത് ചെയ്യാമെന്നതിൻ്റെ തെളിവ് കൂടെയാണ് അപ്പോസ്തല പ്രവർത്തികൾ .

സാധാരണക്കാരായ മനുഷ്യരിലൂടെ പരിശുദ്ധാത്മാവ് ചെയ്ത അസാധാരണ പ്രവർത്തികളാണല്ലോ ലൂക്കോസ് രേരേഖപ്പെടുത്തിയിരിക്കുന്നത് . മുടന്തനെ സൗഖ്യമാക്കിയതിനെക്കുറിച്ച് പത്രോസിനെക്കുറിച്ചും യോഹന്നാനെക്കുറിച്ചും സാക്ഷ്യം പറഞ്ഞിരിക്കുന്നത് – ” അവർ പത്രൊസിന്റെയും യോഹന്നാന്റെയും ധൈര്യം കാണ്കയാലും ഇവർ പഠിപ്പില്ലാത്തവരും സാമാന്യരുമായ മനുഷ്യർ എന്നു ഗ്രഹിക്കയാലും ആശ്ചര്യപ്പെട്ടു; അവർ യേശുവിനോടുകൂടെ ആയിരുന്നവർ എന്നും അറിഞ്ഞു.(അ. പ്ര 4:13) ” എന്നാണ് .

പരിശുദ്ധാത്മാവ് ഇന്നും സാധാരണക്കാരായ മനുഷ്യരെ ഉപയോഗിക്കുന്നു .മുടന്തനെ സൗഖ്യമാക്കിയത് അപ്പോസ്തലന്മാരുടെ സ്വന്തം
ശക്തി കൊണ്ടായിരുന്നില്ല. പുരോഹിതന്മാർ അവരോട് ചോദിച്ചത് ” ഏതു ശക്തികൊണ്ടോ ഏതു നാമത്തിലോ നിങ്ങൾ ഇതു ചെയ്തു”
(അ .പ്ര 4:7) എന്നാണ് .അവരിൽ സ്വന്തമല്ലാത്ത ,ഒരു അസാധാരണ ശക്തി വ്യാപരിച്ചത് മറ്റുള്ളവർക്ക് ബോധ്യമായി.

ആത്മാവെന്നും ശക്തിയെന്നും പറഞ്ഞു പലരും അലറി ചാടുന്നുണ്ടെങ്കിലും ശക്തിയുടെ വ്യാപാരം മിക്കയിടത്തും കാണ്മാനില്ല. പ്രഖ്യാപനങ്ങളല്ല ,
പ്രവർത്തനമാണ് ദൃശ്യമാകേണ്ടത് .എല്ലാറ്റിൻ്റെയും മഹത്യം സ്വയം എടുക്കുന്നവരെയല്ല ,മഹത്വം ദൈവത്തിന് വിട്ടുകൊടുക്കുന്നവരെയാണ് ദൈവത്തിന് ആവശ്യം .

പൗലോസും ബർന്നബാസും അന്തോക്യയിലെ സഭയിൽ പറഞ്ഞത് – ” ദൈവം തങ്ങളോടുകൂടെ ഇരുന്നു ചെയ്തതൊക്കെയും ജാതികൾക്കു വിശ്വാസത്തിന്റെ വാതിൽ തുറന്നുകൊടുത്തതും…. ” (അ .പ്ര 14:27 ,15:4) ആയ കാര്യങ്ങൾ ആണ് ,അവർ സ്വയമായി ചെയ്ത കാര്യങ്ങൾ അല്ല .

പൗലോസ് ” തന്റെ ശുശ്രൂഷയാൽ ദൈവം ജാതികളുടെ ഇടയിൽ ചെയ്യിച്ചതു ഓരോന്നായി വിവരിച്ചു പറഞ്ഞു.(21:19) ”
അപ്പോസ്തലന്മാരിലൂടെ ദൈവം ചെയ്യിച്ചതായ കാര്യങ്ങളാണ് ,പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനങ്ങളാണ് ലൂക്കോസ് രേഖപ്പെടുത്തിയിരിക്കുന്നത് .
പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനങ്ങൾ അവസാനിച്ചിട്ടില്ല ,തുടർന്നു കൊണ്ടിരിക്കുന്നു .ഈ തലമുറയിൽ ദൈവത്തിന് ഉപയോഗിക്കുവാൻ
ദൈവം നമ്മെ തിരയുകയാണ് . ആത്മാവിന്റെയും ശക്തിയുടെയും പ്രദർശനത്താൽ ,ഉപയോഗിക്കപ്പെടേണ്ടതിന് സ്വയം സമർപ്പിക്കാം.

ആന്മ നിറവിൽ ,ആത്മാവിനെ അനുസരിച്ച് നടക്കുന്ന ഒരു തലമുറയെ ദൈവം എക്കാലത്തും അസാധാരണമായി ഉപയോഗിക്കും .

Sharjah city AG

Comments are closed.