ഗാസയിൽ ബന്ദി മോചനം പൂർണ്ണ ഘട്ടത്തിലേക്ക്: 7 പേരെ കൈമാറി; ട്രംപ് ഇസ്രായേലിൽ
ഗാസ സിറ്റി: ഇസ്രായേലും ഹമാസും തമ്മിലുണ്ടാക്കിയ വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി ഗാസയിൽ ബന്ദി മോചനം നിർണ്ണായക ഘട്ടത്തിലേക്ക് കടന്നു. ആദ്യഘട്ടത്തിൽ ഏഴ് ഇസ്രായേലി ബന്ദികളെ ഹമാസ് റെഡ് ക്രോസ് കമ്മിറ്റിക്ക് കൈമാറിയതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു.
കൈമാറിയ ബന്ദികൾ ഇസ്രായേൽ മണ്ണിൽ പ്രവേശിച്ചു. ഇവർക്ക് സൈന്യത്തിൻ്റെയും ഷിൻ ബെറ്റിന്റെയും സംരക്ഷണയിൽ പ്രാഥമിക വൈദ്യപരിശോധനകൾക്കായി റെയിം സൈനിക താവളത്തിലേക്ക് കൊണ്ടുപോയി. ഇവിടെ ബന്ദികളെ കുടുംബാംഗങ്ങളുമായി ഒത്തുചേരാൻ അനുവദിക്കും.

Comments are closed.