Ultimate magazine theme for WordPress.

വടക്കുകിഴക്കൻ സിറിയയിൽ ക്രിസ്ത്യൻ സ്കൂളുകൾ അടച്ചുപൂട്ടാൻ ഉത്തരവ്

ബെയ്‌റൂട്ട്: വടക്കുകിഴക്കൻ സിറിയയിലെ ഖാമിഷ്ലി, ഹസാക്ക, മാലിക്കിയ തുടങ്ങിയ പ്രധാന നഗരങ്ങളിലെ 22 ക്രിസ്ത്യൻ സ്കൂളുകൾ അടച്ചുപൂട്ടാൻ വടക്ക് കിഴക്കൻ സിറിയയിലെ സ്വയംഭരണ ഭരണകൂടം ഉത്തരവിട്ടത് വലിയ പ്രതിസന്ധിക്ക് വഴിവെച്ചു. 70 വർഷത്തിലേറെയായി നിലനിന്നുവരുന്ന വിശ്വാസാധിഷ്ഠിത വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടി വരുമെന്ന് ക്രിസ്ത്യൻ പള്ളികളുടെ നേതൃത്വം മുന്നറിയിപ്പ് നൽകി.

പ്രതിസന്ധിക്ക് പ്രധാന കാരണം പാഠ്യപദ്ധതി സംബന്ധിച്ച തർക്കമാണ്. സ്വയംഭരണ ഭരണകൂടം കൊണ്ടുവന്ന പുതിയ സിലബസ് അംഗീകരിക്കാൻ ഈ ക്രിസ്ത്യൻ വിദ്യാലയങ്ങൾ വിസമ്മതിച്ചു. പകരം നൂറ്റാണ്ടുകളായി പിന്തുടരുന്നതും സിറിയൻ സർക്കാരിൻ്റെ ദേശീയ സിലബസുമായി ബന്ധപ്പെട്ടതുമായ പാഠ്യപദ്ധതി പിന്തുടരാനാണ് സഭാ നേതൃത്വം തീരുമാനിച്ചത്.

Sharjah city AG

Comments are closed.