Ultimate magazine theme for WordPress.

ക്രിസ്തുവിന്റെ രണ്ടാം വരവ് സെപ്തംബറിലെന്ന് കള്ളപ്രവചനം; ആശങ്കയിൽ ജനം

ആഫ്രിക്ക : ജൂതന്മാരുടെ പുതുവർഷം ആരംഭിക്കുന്ന സെപ്തംബർ 23നോ 24നോ യേശുക്രിസ്തുവിന്റെ രണ്ടാം വരവ് നടക്കുമെന്ന് സൗത്ത് ആഫ്രിക്കൻ പ്രഭാഷകനും പാസ്റ്ററുമായ ജോഷ്വാ മാക്കേല. പ്രവചനത്തിന് പിന്നാലെ ചിലർ ജോലി രാജിവെച്ചതായും സ്വത്തുകളും വാഹനവുമടക്കം വിറ്റതായും റിട്ടയർമെൻ്റ് സേവിങ്‌സുകൾ പണമായി മാറ്റിയെന്നുമെല്ലാമാണ് വിവരം.

യേശുവിനെ നേരിൽ കാണാൻ കഴിഞ്ഞുവെന്ന് അവകാശപ്പെട്ട പാസ്റ്റർ പ്രവചനത്തിൽ തനിക്ക് അമാനുഷികമായ അനുഭവമുണ്ടായെന്നും നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും യേശു രണ്ടാം തവണ ഭൂമിയിലേക്ക് വരാനുള്ള സമയം അടുത്തുവെന്നും പ്രഖ്യാപിച്ചു. ബൈബിളിൽ പറഞ്ഞതുപോലെ ഭൂമിയിലേക്ക് തിരികെ എത്തുകയും തന്റെ വിശ്വാസികളെ സ്വർഗത്തിലേക്ക് കൊണ്ടുപോവുകയും ചെയ്യുന്നത് ഈ വർഷം സംഭവിക്കുമെന്നാണ് ജോഷ്വാ പറഞ്ഞത്.

വീഡിയോയ്ക്ക് പിന്നാലെ രൂക്ഷ വിമർശനമാണ് പാസ്റ്ററുടെ പ്രവചനത്തിന് ലഭിക്കുന്നത്. ഇദ്ദേഹം ബൈബിൾ വായിച്ചെങ്കിൽ ഒരിക്കലും ഇത് പറയില്ലെന്നും അന്ത്യനാളുകളെ കുറിച്ച് മനുഷ്യന്മാർക്കൊന്നും അറിയാൻ കഴിയില്ലെന്നുമുള്ള പ്രതികരണങ്ങളുമുണ്ട്.

Sharjah city AG

Comments are closed.